HOME
DETAILS
MAL
പ്രളയകാലത്തെ കാരുണ്യപ്രവര്‍ത്തനത്തിന് ബഹ്റൈനി വനിതക്ക് ആദരം
backup
September 10 2018 | 00:09 AM
മനാമ: കേരളത്തില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുകയും ദുരിതാശ്വാസ ക്യാംപുകളില്‍ നേരിട്ടെത്തി സാന്ത്വനം പകരുകയും ചെയ്ത ബഹ്റൈനി വനിത ഫാത്തിമാ അല്‍ മന്‍സൂരിയെ ബഹ്റൈനിലെ പ്രവാസി മലയാളി കൂട്ടായ്മ അവാര്‍ഡ് നല്കി ആദരിക്കുന്നു.
പ്രവാസി അസോസിയേഷന് ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാന്‍ ബഹ്റൈന്‍) എന്ന പ്രവാസി സംഘടനയുടെ ഈ വര്‍ഷത്തെ 'ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ' ബഹ്റൈനി വനിത ഫാത്തിമ അല്‍ മന്‍സൂരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സല്‍മാനിയയിലെ മര്മാരിസ് ഹാളില്‍ ഈമാസം 28ന് നടക്കുന്ന പരിപാടിയില്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായപൗലോസ് പള്ളിപ്പാടന്‍, ഡേവിസ് ഗര്‍വാസീസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."