ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് തൊടുപുഴയില്‍
തൊടുപുഴ: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് 13ന് തൊടുപുഴയില്‍ തുടക്കമാവും. 13ന് അണ്ടര്‍ 11, 13, 15, 17 മത്സരവും 14ന് അണ്ടര്‍ 19, വെറ്ററന്‍സ് വുമണ്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളും അണ്ടര്‍ 10 മിക്‌സഡ് ഡബിള്‍സ് മത്സവും അരങ്ങേറും.
മെയ് 20ന് മെന്‍സ് മാസ്‌റ്റേഴ്‌സ് വിഭാഗത്തിലുള്ള മത്സരവും 21ന് ഫൈനലും തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റന്‍ അക്കാദമി പ്രവര്‍ത്തിക്കുന്ന ഫോര്‍കോര്‍ട്ട് സ്‌റ്റേഡിയത്തില്‍ നടക്കും. അന്നേദിവസം വൈകിട്ട് നാലിനാണ് സമ്മാനദാനം.
ബാഡ്മിന്റന്‍ അസോസിയേഷന്‍ ഇന്ത്യയുടെ നിബന്ധനപ്രകാരം ഒരാള്‍ക്ക് രണ്ട് ഏജ് ഗ്രൂപ്പിലുള്ള മത്സരങ്ങളിലേ പങ്കെടുക്കാവൂ. കൂടാതെ ചുരുങ്ങിയത് ആറ് എന്‍ട്രിയുള്ള മത്സരങ്ങളേ നടത്താനാവൂ. മത്സരങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ അസോസിയേഷന്റെ നിര്‍ദിഷ്ട ഫോറത്തില്‍ നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ജനസര്‍ട്ടിഫിക്കറ്റും അടക്കം ബിഎഐ ഫോമില്‍ സ്‌കൂളില്‍കോളജില്‍ നിന്ന് സാക്ഷ്യപ്പെടുത്തി വാങ്ങണം.
സ്‌കൂള്‍കോളജ്അഫിലിയേറ്റഡ് ക്ലബുകള്‍ 2017-18 വര്‍ഷത്തെ അഫിലിയേഷന്‍ ഫീസ് മത്സരങ്ങള്‍ക്ക് ഒരു ദിവസം മുന്‍പ് അടച്ച് പങ്കെടുക്കുന്നവരുടെ പേരും വിലാസവും ലെറ്റര്‍ പാഡില്‍ ഹാജരാക്കണം. മത്സരങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ ഇടുക്കി ജില്ലയ്ക്കുള്ളില്‍ സ്ഥിരതാമസക്കാരോ ജില്ലയില്‍ പഠനം നടത്തികൊണ്ടിരിക്കുന്നവരോ ആകണം.
ആണ്‍, പെണ്‍വിഭാഗത്തിലുള്ള പ്രത്യേക മത്സരങ്ങളുണ്ടാവും.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലബുകള്‍, സ്‌കൂളുകള്‍കോളജുകള്‍ മുഖേന 12ന് വൈകിട്ട് അഞ്ചിന് മുന്‍പ് നിര്‍ദിഷ്ട ഫീസടച്ച് സൈജന്‍ സ്റ്റീഫന്‍, ഹോണററി സെക്രട്ടറി, ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ്, പുളിമൂട്ടില്‍ പ്ലാസ, രണ്ടാംനില, തൊടുപുഴ എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 04862 221839, മൊബൈല്‍- 9447511684. ചാമ്പ്യന്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ ഫോമുകള്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."