ദേശീയപാതയുടെ കുഴിയടക്കാന്‍ കെട്ടിടാവശിഷ്ടം
തലശ്ശേരി: കുഴിയടക്കാന്‍ ദേശീയ പാതയ്ക്കരികില്‍ തള്ളിയത് കെട്ടിട അവശിഷ്ടം. അമ്പതു മീറ്ററോളം നീളത്തില്‍ കൂമ്പാരമായി കിടന്ന അവശിഷ്ടം ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി.
കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്താണ് ദേശീയപാതയോട് ചേര്‍ന്ന് ഇന്നലെ രാവിലെ കെട്ടിടാവശിഷ്ടം തള്ളിയത്. റോഡരികിലെ കുഴിയടക്കുന്നതിനായി കൗണ്‍സിലര്‍ പദ്മജയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെട്ടിട അവശിഷ്ടം തള്ളിയത്.
എന്നാല്‍ കുഴിയടക്കുകയെന്ന സദുദ്ദേശത്തോടെ മണ്ണ് ഇടാനാണ് പറഞ്ഞതെന്ന് പദ്മജ വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ കല്ലും കമ്പിയുമടങ്ങിയ മണ്ണ് തള്ളിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. സ്ഥലത്തെത്തിയ പൊലിസ് അവശിഷ്ടം തള്ളിയ രണ്ട് ലോറികള്‍ പിടിച്ചെടുത്തു. പിന്നീട് മണ്ണ് മാന്തി ഉപയോഗിച്ച് കരാറുകാരന് തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."