എന്‍.കെ പ്രേമചന്ദ്രന് എം.പിക്ക് പൗരസ്വീകരണം
കൊച്ചി: ഇ.പി.എഫ് പെന്ഷന് പദ്ധതി അവഗണിക്കപ്പെട്ട ഘട്ടത്തില്‍ പാര്‍ലമെന്റ് പ്രമേയം അവതരിപ്പിച്ചും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലേബറില്‍ വിവിധ ആവശ്യങ്ങളും ഉന്നയിച്ച എന്‍.കെ പ്രേമചന്ദ്രന് എം.പിക്ക് പൗരസ്വീകരണം നല്‍കുമെന്ന് ഇ.പി.എഫ് പെന്‍ഷനേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഷിപ്യാഡ് റിക്രിയേഷന്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ പി.എഫ് പെന്ഷന് പദ്ധതിയുടെ വൈകല്യങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കുന്ന സെമിനാറും നടക്കും.
നിയമ നിര്‍മാണ സംവിധാനങ്ങളേയും നീതിന്യായ കോടതി വിധികളേയും അവഗണിച്ചു പി.എഫ് അധികാരികള്‍ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് കടിഞ്ഞാണിടാനുള്ള കര്‍മ്മ പദ്ധതികള്‍ക്കും സെമിനാര്‍ രൂപം നല്‍കുമെന്ന് ഇ.പി.എഫ് പെന്‍ഷനേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി(കൊച്ചി 18) ചെയര്മാന് ജോര്‍ജ് സറ്റീഫന്‍, ജനറല്‍ കണ്‍വീനര്‍ എ.കെ കിഷോര്‍, കണ്‍വീനര്‍ ടി.ജോര്‍ജ് തോമസ്, കെ.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."