HOME
DETAILS
MAL
ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു
backup
July 24 2016 | 21:07 PM
എരുമപ്പെട്ടി: ഭര്‍ത്താവ് കൊല്ലപ്പെട്ടതിലുള്ള മനോവേദന താങ്ങാന്‍ കഴിയാതെ ഭാര്യ കിണറ്റില്‍ ചാടി മരിച്ചു. മര്ധനമേറ്റ് മരിച്ച കറുകപുത്തൂര്‍ പെരിങ്ങന്നൂര്‍ ചെള്ളിപ്പടി മേനകത്ത് എം.ആര്.ഗിരീഷിന്റെ ഭാര്യ ജിഷ(37)യാണ് വീട്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച രാത്രിയിലാണ് ജിഷയെ കിണറ്റില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരുടെ ഭര്‍ത്താവ് ഗിരീഷ് മര്ധനമേറ്റ് മരിച്ചത്. തളി വിരുട്ടാണം സ്വദേശികളായ മനോജ്,സഹോദരന് മനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഗിരീഷിനെ മര്‍ധിച്ചത്.
മുന്‍ വൈരാഗ്യമായിരുന്നു മര്ധനത്തിന് കാരണം.
തലയ്ക്ക് ഇരുമ്പ് പൈപ്പ്കൊണ്ടുള്ള അടിയേറ്റാണ് ഗിരീഷ് മരിച്ചത്.
ഈ സംഭവത്തില്‍ ചാലശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. പ്രതികളെ ഇതു വരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."