HOME
DETAILS

വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ഇഴയുന്നു; രണ്ടാംഘട്ടം ഇനിയും തുടങ്ങിയില്ല

  
backup
May 09, 2017 | 7:15 PM

%e0%b4%b5%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%aa%e0%b4%a6



ചാരുംമൂട്: വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ഇഴയുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക്-കിഴക്ക് അതിര്‍ത്തിയായ താമരക്കുളം പഞ്ചായത്തില്‍ നൂറിലധികം ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ജലാശയമാണ് വയ്യാങ്കരച്ചിറ. ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാനുളള യാതൊരു നടപടിയും  സ്വീകരിച്ചിട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതായി 2.60 കോടിയുടെ നിര്‍മാണങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.അനുവദിച്ച ഫണ്ടില്‍ നിന്നും ലേക്ക് വ്യു പാലം, ശൗചാലയം,വൈദ്യുതി മുറി, ആളുകള്‍ക്ക് ഇരിക്കുവാനുള്ള സിമിന്റ് ബഞ്ചുകള്‍, പ്രവേശന കവാടത്തിലെ മണ്ഡപം എന്നിവയുടെ നിര്‍മ്മാണം മാത്രമാണ് ഏകദേശം പൂര്‍ത്തിയായിട്ടുള്ളത്.
രണ്ടാം ഘട്ടത്തില്‍ പൂന്തോട്ടം, ബോട്ടിങ് സൗകര്യങ്ങള്‍, കുട്ടികളുടെ വിനോദ പാര്‍ക്ക്, കളിസ്ഥലങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിലവില്‍ വരും. ചിറയുടെ വടക്കുഭാഗത്തു നിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും ഇരുനൂറ് മീറ്റര്‍ വീതം നീളത്തില്‍ പ്ലാറ്റ്‌ഫോം നിര്‍മാണം തുടങ്ങിയെങ്കിലും നാളിതുവരെ പകുതി ദൂരത്തില്‍പ്പോലും നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ഇവിടെ ചില സ്വകാര്യ വ്യക്തികള്‍ കൈയേറ്റം നടത്തി കൃഷി ആരംഭിച്ചിട്ടുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ചിറയുടെ അതിര്‍ത്തി മതില്‍ കെട്ടി വേര്‍തിരിച്ച ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറ് ഏക്കറിലധികമായി വ്യാപിച്ചുകിടക്കുന്ന വയ്യാങ്കരച്ചിറയിലെ വെളളം എത്ര വലിയ വേനലിലും വറ്റാത്ത ജലസംഭരണിയായി നിലകൊള്ളുന്നു. ഇവിടെ നിന്നാണ് ചത്തിയറ പുഞ്ചയിലെ കൃഷി ആവശ്യത്തിനുളള വെളളം കൊണ്ടു പോകുന്നത്.
രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇരപ്പന്‍പാറയില്‍ ഒഴുകി എത്തുന്ന വെളളം പാറമടക്കുകളില്‍ തട്ടി താഴേക്ക് പതിക്കുന്നത് മഴക്കാലങ്ങളിലെ മനോഹര കാഴ്ചയാണ്.
2001 ലാണ് ചിറയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുളള ആലോചനകള്‍ രൂപപ്പെട്ടത്. ഉന്നത ടൂറിസം ഉദ്യോഗസ്ഥര്‍ നടത്തിയ സാധ്യതാ പഠനത്തെത്തുടര്‍ന്ന് 2005ല്‍ ടൂറിസം മന്ത്രിയായിരുന്ന കെ.സി വേണുഗോപാല്‍ ചിറ സന്ദര്‍ശിക്കുകയും ഒരു കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
മുന്‍ എം.എല്‍.എ കെ.കെ ഷാജുവും ഗ്രാമ പഞ്ചായത്തമായിരുന്നു മുന്‍കൈ എടുത്തത്. ആദ്യഗഡുവായി അന്ന് 50 ലക്ഷം അനുവദിച്ചുവെങ്കിലും ബോട്ടിങ് ഉള്‍പ്പടെയുളള പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എംഎല്‍.എ ആര്‍.രാജേഷ് ഇതു സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭ കാലത്ത് നിയമസഭയില്‍ സംസാരിച്ചിരുന്നു. ഗ്രാമത്തിന്റെ വികസനത്തിനുകൂടി സഹായമാകുന്ന ഈ സ്വപ്ന പദ്ധതിയെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

uae
  •  3 days ago
No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  3 days ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  3 days ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  3 days ago
No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  3 days ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  3 days ago
No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  3 days ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  3 days ago