HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിന് ജാമ്യം

  
Web Desk
February 27, 2026 | 7:45 AM

sabarimala-gold-heist-case-former-thiruvabharanam-commissioner-ks-baiju-granted-bail

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ് ബൈജുവിനും സ്വാഭാവിക ജാമ്യം. ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്ന് കാട്ടി കഴിഞ്ഞദിവസം ജാമ്യഹരജി നല്‍കിയിരുന്നു. ഇന്നലെ വാദം കേട്ട കൊല്ലം വിജലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ് മോഹിത് ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. കട്ടിളപ്പാളി കേസില്‍ ബൈജുവിന് നേരത്തെ ജാമ്യം കിട്ടിയിരുന്നെങ്കിലും ദ്വാരപാലക ശില്‍പ കേസില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനായിരുന്നില്ല. 

ദേവസ്വം മുന്‍ പ്രസിഡന്റ് പത്മകുമാറിനും കട്ടിളപ്പാളി കേസില്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ദ്വാരപാലക കേസ് ഉള്ളതിനാല്‍ റിമാന്‍ഡില്‍ തുടരുകയാണ്. ദ്വാരപാലക കേസില്‍ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂര്‍ത്തിയാകും. ഇതോടെ സ്വാഭാവിക ജാമ്യത്തിനുള്ള ഹരജിയുമായി കോടതിയെ സമീപിച്ച് പുറത്തിറങ്ങാനാവും. ഇതുവരെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ ആറ് പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടുണ്ട്.

 

In the Sabarimala gold heist case, former Thiruvabharanam Commissioner K. S. Baiju has been granted bail by the court. The case relates to the alleged misappropriation and irregularities connected with the sacred ornaments (Thiruvabharanam) of Sabarimala Temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണ ബില്‍: ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി; ബില്ലിന്റെ യഥാര്‍ത്ഥ ലക്ഷ്യം ജാതി സെന്‍സസ് വൈകിപ്പിക്കല്‍ -സോണിയാ ഗാന്ധി

National
  •  2 days ago
No Image

മതം ചോദിക്കലും ബോഡി ഷെയിമിങും സ്ഥിരം ശൈലി;  ആണ്‍കുട്ടികളെകൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും; ഡോ റാമിനെതിരെ വിദ്യാര്‍ഥികള്‍

Kerala
  •  2 days ago
No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  2 days ago
No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  2 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  2 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  2 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  2 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  2 days ago