HOME
DETAILS

'ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു, നടന്നത് ഡേറ്റ മോഷണം'; കൂടുതല്‍ രേഖകളുമായി ചെന്നിത്തല

  
February 27, 2026 | 6:34 AM

one-crore-people-data-leak-ramesh-chennithala-alleges-data-theft

തിരുവനന്തപുരം: ഡേറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഒരു കോടിയിലധികം സാധാരണക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഈ ഗുരുതരമായ ഡാറ്റാ മോഷണം നടന്നിരിക്കുന്നത്. സ്ത്രീ സുരക്ഷാ പദ്ധതിയിലുള്ള ലക്ഷക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും, കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അതീവ രഹസ്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി ഒരു സ്വകാര്യ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഓഫീസ് വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്തുകളും ചെന്നിത്തല പുറത്തുവിട്ടു.

സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ചേര്‍ത്തവരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ ചോര്‍ത്തി. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ 35ന് മുകളില്‍ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി നല്‍കിയ കത്ത് പ്രകാരം ചോര്‍ത്തിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. 

ഇതിനുതെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്താണ് അദ്ദേഹം പുറത്തുവിട്ടത്. 

യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു ഈഡേറ്റ കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എട്ട് ലക്ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, 72 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍, മൂന്ന് ലക്ഷം ചെറുകിട സംരംഭകര്‍, സ്ത്രിസുരക്ഷാ പദ്ധതിയില്‍ പേരു ചേര്‍ത്തവര്‍ തുടങ്ങി ഒരുകോടിയില്‍പരം വ്യക്തികളുടെ ഫോണ്‍ നമ്പര്‍, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാര്‍ഡ്, തദ്ദേശസ്ഥാപനം എന്നിങ്ങനെയുള്ള കോടിക്കണക്കിന് രൂപയുടെ വാണിജ്യമൂല്യമുള്ള ഗവണ്‍മെന്റ് വെരിഫൈഡ് വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 ഡാറ്റകള്‍ പുറത്തുപോയാല്‍ സൈബര്‍ തട്ടിപ്പടക്കമുള്ള വന്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നും സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ കയ്യില്‍ ഈ പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ എത്തിയാല്‍ ഗുരുതരമായ പ്രത്യഘാതമാണുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Senior Congress leader Ramesh Chennithala has alleged that personal information of more than one crore people has been leaked, terming the incident a major case of data theft. He claimed that sensitive details were compromised and presented additional documents to substantiate his allegations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  9 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  9 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  9 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  9 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  9 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  9 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  9 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  9 days ago
No Image

തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടം പതിച്ച് അബൂദബിയില്‍ ഒരാള്‍ക്ക് പരുക്ക്

uae
  •  9 days ago