തുറവൂര്‍ തിരുമലഭാഗം ക്ഷേത്രത്തില്‍ 19ന് സഹസ്രശംഖാഭിഷേകം
ചേര്‍ത്തല: ഗൗഡ സാരസ്വത ബ്രാഹ്മണ മഹാജനയോഗത്തിന്റെ തുറവൂര്‍ തിരുമലഭാഗം ലക്ഷ്മി നൃസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 19ന് കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ഥയുടെ കാര്‍മികത്വത്തില്‍ സഹസ്രശംഖാഭിഷേകം നടക്കും. ഇന്ന് വൈശാഖ പൗര്‍ണി ആചരിക്കും. രാവിലെ മുതല്‍ ഉച്ചയ്ക്ക് 2.30 വരെ സംഗീതസദസും രാത്രി ക്ലാസിക്കല്‍ നൃത്ത സന്ധ്യും നടക്കും.
നാളെ രാവിലെ 11 മുതല്‍ രക്ഷാത്രയഹവനവും സാന്നിധ്യഹവനവും. 12ന് ഉച്ചയ്ക്ക് 12ന് സംഗീതസദസ്. 13ന് രാവിലെ ഉച്ചയ്ക്ക് 12ന് അഷ്ടപദി കൃഷ്ണാ ഭജന്‍സ്. രാത്രി സംഗീതസദസ്. 14ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 3.30വരെ സംഗീതോത്സവം. വൈകിട്ട് സമാപന കച്ചേരി. 5.30ന് ഉല്‍പ്പന്ന ഘോഷയാത്ര. 15ന് രാവിലെ 10 മുതല്‍ സംഗീതസദസ്. 11ന് വായുസ്തുതി ഹവനം തത്വസഹിതം സാന്നിധ്യഹവനം. വൈകിട്ട് ഇരട്ടതായമ്പക. 16ന് രാവിലെ സംഗീതസദസ്. ഉച്ചയ്ക്ക് അഭംഗവാണി. വൈകിട്ട് സംഗീതസദസ്. 17ന് 1.30ന് പ്രഭാഷണം. രാത്രി ട്രിപ്പിള്‍ സാക്‌സ് ത്രില്‍സ്. 9.45ന് നൃത്ത സംഗീത ബാലെ. 18ന് രാവിലെ 10 മുതല്‍ ശംഖ ദേവതാപൂജനം.
ഉച്ചയ്ക്ക് 11ന് പിന്നണിഗായിക ശ്യാമ സിജു നയിക്കുന്ന രാഗതരംഗിണി. 1.30ന് പ്രഭാഷമം. രാത്രി 7.30ന് ധര്‍മ്മഗുരു കാശിമഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ഥയ്ക്ക് സ്വീകരണം. 19ന് രാവിലെ സഹസ്ര ശംഖപീഠസ്ഥാപനം. 12ന് മഹാ ശംഖാഭിഷേകം.
ഉച്ചയ്ക്ക് ഒന്നിന് അംഭംഗ വാണി. 20 മുതല്‍ 22 വരെ ദിവസവും സമാരാധന. 22ന് രാവിലെ തപ്ത മുദ്രാ ധാരണം. 23ന് രാവിലെ ഗംഗാപൂജനം, കലശപൂജനം, സൂക്തജപം, പാരായണം. വൈകിട്ട് രാത്രിപൂജ, മംഗലാശാസനം. ജി. സന്തോഷ് കുമാര്‍, ജി.ബാലകൃഷ്ണ ഷേണായി, ആര്‍.ജയചന്ദ്ര കമ്മത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."