ജോലിതട്ടിപ്പിന് ഇരയായി മലേഷ്യയില്‍ കുടുങ്ങിയ യുവാക്കളെ തിരിച്ചെത്തിച്ചു
പൂച്ചാക്കല്‍: ജോലിതട്ടിപ്പിന് ഇരയായി മലേഷ്യയില്‍ കുടുങ്ങിയ പൂച്ചാക്കല്‍ സ്വദേശികളായ മൂന്നു പേരെ കെ.സി.വേണുഗോപാല്‍ എം.പി ഇടപെട്ട് തിരിച്ചെത്തിച്ചു.
പൂച്ചാക്കല്‍ പാണാവള്ളി തളിയാപറമ്പ് മൂലയില്‍ വൈശാഖ്, പുളിക്കത്തറ സന്ദീപ്, ഷിബിന്‍ ജോര്‍ജ് എന്നിവരാണ് ഈ മാസം അഞ്ചു മുതല്‍ മലേഷ്യയില്‍ കുടുങ്ങിയത്.
ക്വാലാലംപൂരിലെ ഇലക്ട്രോണിക് കമ്പനിയില്‍ ചിപ് മാനുഫാക്ചറിങ് വിഭാഗത്തില്‍ ജോലിക്കായാണ് ആലപ്പുഴയിലെ ഏജന്‍സി മുഖാന്തരം യുവാക്കള്‍ പോയത്.
ഈ മാസം നാലിന് രാത്രി പുറപ്പെട്ട ഇവര്‍ അഞ്ചിനു രാവിലെ മലേഷ്യയിലെത്തി.എന്നാല്‍ ഏജന്‍സി ജോലി വിസ നല്‍കുന്നതിനു പകരം സന്ദര്‍ശക വിസയാണ് നല്‍കിയിരുന്നത്.
ആദ്യം സന്ദര്‍ശക വീസ ഉപയോഗിച്ചശേഷം പിന്നീട് ജോലി വിസയാക്കി നല്‍കാമെന്നായിരുന്നത്രെ ഏജന്‍സിയുടെ വാഗ്ദാനം.എന്നാല്‍ അവര്‍ക്കു നല്‍കിയ സന്ദര്‍ശക വിസയില്‍ നിയമപ്രകാരം പോകേണ്ട സ്ഥലങ്ങളോ, കാലാവധിയോ,തിരികെയുള്ള രേഖകളോ ഇല്ലായിരുന്നു.
ഇതിനാല്‍ മലേഷ്യന്‍ വിമാനത്താവള അധികൃതര്‍ അവരെ തടഞ്ഞു.വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുവിട്ടില്ല.
ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു.ദിവസങ്ങളായിട്ടും യുവാക്കളുടെ വിവരങ്ങള്‍ അറിയാതെ വലഞ്ഞ വീട്ടുകാര്‍ കെ.സി. വേണുഗോപാല്‍ എംപിയുമായി ബന്ധപ്പെട്ടു.
അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായും മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമീഷണറുമായും മലേഷ്യന്‍ സര്‍ക്കാരുമായും ബന്ധപ്പെട്ട് ചര്‍ച്ചള്‍ നടത്തിയാണ് മോചനം സാധ്യമാക്കിയത്.യുവാക്കള്‍ ഇന്നലെ രാത്രിയോടെ കൊച്ചി വിമാനത്താവളത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."