നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം: ഫല പ്രഖ്യാപനം ഈ മാസം 16ന്
ന്യൂഡല്‍ഹി: കൊവിഡ് മൂലം ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ സുപ്രിം കോടതി നിര്‍ദേശം നല്കി. 14ന് പരീക്ഷ നടത്തി ഫലം 16ന് പ്രഖ്യാപിക്കാനും സുപ്രിം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നിര്‍ദേശം നല്കി.
ഇന്നായിരുന്നു(12 ഒക്ടോബര്‍) നീറ്റ് പരീക്ഷയുടെ ഫല പ്രഖ്യാപനം നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് സുപ്രീം കാേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലായതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കാര്യം കോടതിയെ ഹര്‍ജിക്കാര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് ഒരവസരം കൂടി നല്കാന് തീരുമാനിച്ചത്.
https://twitter.com/ANI/status/1315556034467958784?ref_src=twsrc%5Etfw%7Ctwcamp%5Eembeddedtimeline%7Ctwterm%5Eprofile%3AANI%7Ctwcon%5Etimelinechrome&ref_url=https%3A%2F%2Faninews.in%2F
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."