HOME
DETAILS

പി. ജയരാജന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍

  
backup
May 24 2019 | 20:05 PM

p-jayarajan-mp-mujeeb-rahman-5654654654162

എം.പി മുജീബ് റഹ്മാന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ കണ്ണിലെ കരടായി മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു ജയരാജന്‍ തിരിച്ചെത്താനും സാധ്യതയില്ല. വടകരയില്‍ പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതു ജയരാജനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് അന്നുതന്നെ വിലയിരുത്തപ്പെട്ടിരുന്നു.
ഒരുകാലത്ത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള സി.പി.എം കണ്ണൂര്‍ ലോബിയുടെ അടുപ്പക്കാരനായിരുന്ന ജയരാജന്‍ പക്ഷേ, ഇടക്കാലത്ത് ഇവരുമായി അകന്നിരുന്നു. അതുകൊണ്ടുതന്നെ തിരക്കിട്ട് ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും വിരളമാണ്.
എട്ടുവര്‍ഷക്കാലം ഇതിന്റെ അമരത്തിരുന്ന ജയരാജന്‍ തെരഞ്ഞെടുപ്പ് പരാജയത്തോടെ പൊളിറ്റിക്കല്‍ ഫ്രെയിമില്‍നിന്ന് തന്നെ പുറത്താകുന്ന സാഹചര്യമാണു നിലവിലുള്ളത്. മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചെടുത്ത സ്വന്തം താരപരിവേഷവും ഈ പരാജയത്തോടെ ഇല്ലാതായി.
ഒരുവിഭാഗം സജീവ പ്രവര്‍ത്തകര്‍ പി. ജയരാജനൊപ്പം മുഴുവന്‍ സമയ പ്രചാരണത്തിനിറങ്ങിയതു കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചെന്ന വിലയിരുത്തലും സി.പി.എം ജില്ലാ നേതൃത്വത്തിനുണ്ട്. സംസ്ഥാനകമ്മിറ്റി അംഗമെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം തുടരുമെന്നായിരുന്നു പി. ജയരാജന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം.
കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജയരാജനെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായാണു സി.പി.എം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ യു.ഡി.എഫിന്റെയും ആര്‍.എം.പിയുടെയും ബി.ജെ.പിയുടെയും ശക്തമായ പ്രചാരണമാണു എതിര്‍സ്ഥാനാര്‍ഥിയായ കെ. മുരളീധരന്റെ ഭൂരിപക്ഷം 84,663 എന്ന വലിയ സംഖ്യയിലേക്ക് ഉയര്‍ത്തിയതെന്നു സി.പി.എം കണക്കുകൂട്ടുന്നു.
വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശേരി ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫിനാണു മേല്‍ക്കൈ. പി. ജയരാജനെതിരേയുള്ള സംഘടിത പ്രചാരണം എല്‍.ഡി.എഫിന് എതിരായെന്നും നേതൃത്വം വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago