തീരദേശ സംരക്ഷണം: യു.ഡി.എഫ് സത്യഗ്രഹം നാളെ
മുതുകുളം : തിരദേശ മേഖലയോടുള്ള ഇടതു സര്‍ക്കാരിന്റെ വഞ്ചനാനയങ്ങള്ക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ സത്യഗ്രഹം നടത്തും . ആറാട്ടുപുഴ ബസ്റ്റാന്റിലും തൃക്കുന്നപ്പുഴ ജങ്ഷനിലുമാണു രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
കാലവര്‍ഷത്തിന് ഒരുമാസം മാത്രം അവശേഷിക്കുമ്പോള്‍ കടല്‍ഭിത്തി ഇല്ലാത്ത ആറാട്ടുപുഴയിലെ പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാല്‍,എ.കെ.ജി ജങ്ഷന് ,തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട്,പാനൂര്‍ പുത്തന്‍പുരക്കല്‍ ജങ്ഷന്,പള്ളിപ്പാട്ട് മുറിതുടങ്ങിയ പ്രദേ ശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു .
കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണത്തിനായി മദ്രാസ് ഐ.ഐ.റ്റിയെ പഠനത്തിനായി ചുമതലപ്പെടുത്തി. ഏകദേശം 43.74 കോടിരുപയുടെ എസ്റ്റിമേറ്റും ഡിസൈനും സംസ്ഥാന ജലവിഭവ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരു പൈസ പോലും നീക്കിവച്ചിട്ടില്ല.
വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ്കുമാര്‍, ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് പി.ആര് ശശിധരന്,തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിടീച്ചര്,വൈസ്പ്രസിഡന്റ് ഒ.ഹാരിസ് ,ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വൈ അബ്ദുള്‍ റഷീദ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധിലാല്‍ ,സിനു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."