പണ്ഡിതന്മാര്‍ അതിഭൗതികതയുടെ പിന്നാലെ പായരുത്: മുത്തുക്കോയ തങ്ങള്‍
മണ്ണഞ്ചേരി:പണ്ഡിതന്മാര്‍ അതി ഭൗതികതയുടെ പിന്നാലെ പോകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിന്റെ ദര്‍സ് വാര്‍ഷിക മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.പ്രബോധനം മുന്‍ നിര്‍ത്തിയാവണം പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കേണ്ടത്.
നല്ലപണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിനുള്ള ആദ്യത്തെ കളരിയാണ് പള്ളി ദര്‍സുകള്‍. പ്രവാചകരുടെ കാലം മുതല്‍ നിലവിലുള്ള ദര്‍സ് സമ്പ്രദായം കൂടുതല്‍ ശക്തിയാര്‍ജ്ജിപ്പിക്കുന്നത് തന്നെയാണ് സമസ്തയുടെ മുഖ്യ അജണ്ഡ. ദര്‍സുകളുടെ വ്യാപനത്തിന് ആവശ്യമായവ ചെയ്യാന്‍ ഉലമാക്കളും മഹല്ല് കമ്മിറ്റികളും ഒരുമിച്ച് മുന്നിട്ടിറങ്ങണം എന്നും തങ്ങള്‍ പറഞ്ഞു.
ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പും സമാപന ദുആയും അദ്ദേഹം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഖത്തീബ് ജമാലുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തി. മഹല്ല് പ്രസിഡന്റ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.യു ഷറഫ് കുട്ടി സ്വാഗതം പറഞ്ഞു. മഹല്ല് ഖത്വീബും മുദര്‍രിസുമായ ഐ.ബി ഉസ്മാന്‍ ഫൈസി ആമുഖ പ്രഭാഷണവും ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണവും നടത്തി.
ബഷീര്‍ എടാട്ട്, മഹല്ല് വൈസ് പ്രസിഡന്റുമാരായ എസ്.മുഹമ്മദ് സാലിഹ്, സെക്രട്ടറിമാരായ എം.മുജീബ് റഹ് മാന്‍, എ.ബഷീര്‍, ഖജാന്‍ജി ഇ.എച്ച്.ഷാജഹാന്‍, നിസാമുദ്ദീന്‍ ഫൈസി, മുഹമ്മദ് ഹനീഫാ ബാഖവി, ടി.എച്ച് ജഅഫര്‍ മൗലവി, സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി, സനൂപ് കുഞ്ഞുമോന്‍, എം.രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് മണ്ണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുകൃതം ദറസ് വാര്‍ഷിക സപ്ലിമെന്റിന്റെ പ്രകാശനം തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."