യാന പരിശോധനയില്‍ കലക്ടറും പങ്കാളിയായി
ചവറ: നീണ്ടകര തുറമുഖത്തുനിന്നും പുറപ്പെട്ട കടല്‍യാന പരിശോധനയില്‍ ജില്ലാ കലക്ടറും അസി. കലക്ടറും പങ്കെടുത്തു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന സചക് എന്ന പരിശോധനാ ഉദ്യമത്തിലാണ് മത്സ്യബന്ധന വള്ളങ്ങളുടെ സുരക്ഷയും സുതാര്യതയും പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ നേരിട്ടെത്തിയത്.
കടലില്‍ 22 കി.മീറ്റര്‍ ഉള്ളിലായി ഫിഷറീസിന്റെ ബോട്ടിലാണ് കലക്ടര്‍ ഡോ. മിത്ര ടിയും സബ് കലക്ടര്‍ ഡോ. എസ്. ചിത്രയും പരിശോധനക്കെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഇതേസമയം പരിശോദന നടന്നുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കലക്ടര്‍ പുറപ്പെട്ടത്. കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകളില്‍ പരിശോധന നടത്തിയതിനൊപ്പം ചെറു മത്സ്യങ്ങള്‍ പിടികൂടുന്നുണ്ടോ എന്നും നിരീക്ഷിച്ചു.
അപാകതകള്‍ കണ്ടെത്തിയ ബോട്ടുകള്‍ക്ക് നോട്ടിസും നല്‍കി. കോസ്റ്റല്‍ പൊലിസിന്റെ സഹകരണവും പരിശോധനാ സംഘത്തിനുണ്ടായിരുന്നു. രാത്രി 8.30ഓടെയാണ് കലക്ടറും സംഘവും തിരികെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."