പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റില്‍ ഇടംപിടിച്ചത് 2,00,842 പേര്‍
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇടംപിടിച്ചത് 2,00,842 വിദ്യാര്‍ഥികള്‍. 42,069 സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി സംസ്ഥാനത്താകെ 4,84,696 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 2,83,854 വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല. 1,27,954 ജനറല്‍ സീറ്റുകളുള്ള സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ 24 സീറ്റുകള്‍ ഒഴികെ മുഴുവന്‍ സീറ്റുകളിലേക്കും ആദ്യ അലോട്ട്‌മെന്റ് ആയി. സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ച സീറ്റുകളാണ് അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ഏക പ്രതീക്ഷ.
36,738 സീറ്റുകളുള്ള എസ്.സി വിഭാഗത്തില്‍ 29,121 സീറ്റിലേക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. 7,617 വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് വണ്‍ സീറ്റുകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. എസ്.ടി വിഭാഗത്തിനുള്ള 24,491 സീറ്റുകളില്‍ 20,739 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. ഭിന്ന ശേഷി വിഭാഗത്തില്‍ 3,496 ഉം എല്‍.സി ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ 2,750ഉം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.11,284 സീറ്റുകളുള്ള ഈഴവ, തിയ്യ വിഭാഗത്തില്‍ 51ഉം 10,776 സീറ്റുകളുള്ള മുസ്‌ലിം സംവരണ വിഭാഗത്തില്‍ 129ഉം 2,310 സീറ്റുകളുള്ള ക്രിസ്ത്യന്‍ ഒ.ബി.സി വിഭാഗത്തില്‍ 991 ഉം സീറ്റുകളാണ് ഒഴിവുള്ളത്. ഹിന്ദു ഒ.ബി.സി(225), കാഴ്ച ശേഷിയില്ലാത്തവര്‍ (816), ഭാഷ ന്യൂനപക്ഷം(46), ധീവര(1,716), വിശ്വകര്‍മ(40), കുശവന്‍(1,462), കുടുംബി(1,967) സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."