HOME
DETAILS
MAL
കുടുംബശ്രീയുടെ ഔഷധ കഞ്ഞി വിതരണം
backup
July 24 2016 | 21:07 PM
വടക്കാഞ്ചേരി: കര്‍ക്കിടക ദുരിതം മറികടക്കാന്‍ ഔഷധ കഞ്ഞിയുടെ മഹനീയതയുമായി കുടുംബശ്രീ എ.ഡി.എസ് അംഗങ്ങള്‍. എരുമപ്പെട്ടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട വയോധികര്‍ക്കാണ് വനിതകളുടെ കൂട്ടായ്മ ഔഷധ കഞ്ഞി വിതരണം ചെയ്യുന്നത്.
ഇനിയുള്ള ഏഴ് ദിവസം തുടര്‍ച്ചയായി കഞ്ഞി വിതരണം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ റീന ജോസ്, കെ.ടി. രാജന്, പി.എ ജിജേഷ്, ഒ.പി ചന്ദ്രന്, ബിന്ദു, പി.ടി. ദേവസി, ഷീജ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."