HOME
DETAILS

ജലജന്യരോഗങ്ങള്‍: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

  
backup
July 24 2016 | 21:07 PM

%e0%b4%9c%e0%b4%b2%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4

തൃശൂര്‍: ജലജന്യരോഗങ്ങള്‍ പടരാതിരിക്കുന്നതിന് ആരോഗ്യവകുപ്പിലെ മൂന്ന് വിഭാഗങ്ങളും ജില്ലയില്‍ തീവ്രനടപടികള്‍ ആരംഭിച്ചു. അഞ്ചു വയസിനു താഴെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒ.ആര്‍.എസ് ലായനി വിതരണം ചെയ്ത് പാനീയ ചികിത്സ നടത്തും. വയറിളക്കം പ്രതിരോധിക്കുന്നതിനും ആവര്‍ത്തിച്ചുണ്ടാകാതിരിക്കുന്നതിനുമുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഒ.ആര്‍.എസ് വിതരണം ചെയ്യുന്നത്.
രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും പരിപാടിയുണ്ട്. വെള്ളിയാഴ്ചതോറും സ്‌കൂളുകളിലും, ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച ഭവനങ്ങളിലും ശുചീകരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്‌കൂള്‍ തലത്തിലും ഓഫിസ് തലത്തിലും ബോധവല്‍ക്കരണം നടത്താനും കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു.
പ്രതിവാര ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറാനും ജില്ലയിലെ ആരോഗ്യ വിഭാഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ബ്ലോക്കുതലത്തില്‍ ശുചീകരണ ബോധവല്‍ക്കരണവും സംഘടിപ്പിച്ചിട്ടുണ്ട്. മലമ്പനി, ഡെങ്കിപനി എന്നിവയെക്കുറിച്ചുള്ള അവലോകനവും ഇതിനോടൊപ്പം നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം നിരീക്ഷണ വിധേയമാക്കാനും തീരുമാനിച്ചു. മലേറിയ ഫാല്‍സിപാരം രോഗം ജില്ലയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗവാഹകരാകാന്‍ സാധ്യതയുള്ള ഇതര സംസ്ഥാനക്കാരേയും ശരിയായരീതിയില്‍ ചികിത്സ എടുക്കാത്ത രോഗികളേയും കണ്ടെത്തി തുടര്‍ ചികിത്സ നടത്തുന്നതിനും നടപടി സ്വീകരിക്കും.
ഇതിന് സാമൂഹ്യ നീതി വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലിസ്, റെയില്‍വെ എന്നിവയുടെ സഹകരണം തേടും. പുതിയതായി ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പും പൊലിസും നടപടി എടുക്കും.
കുട്ടികളില്‍ വിളര്‍ച്ച, നെറുക കുഴിഞ്ഞിരിക്കുക, മലത്തില്‍ രക്തത്തിന്റെ അംശം ഉണ്ടാകുക എന്നിവ കണ്ടാല്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ആഹാരത്തിന് മുന്‍പും ശേഷവും കൈ വൃത്തിയായി കഴുകുന്നതിന്റേയും കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നതിന്റേയും സന്ദേശം അടങ്ങിയ പോസ്റ്ററുകള്‍ സ്‌കൂളുകളിലും പ്രധാന ജന സഞ്ചാര കേന്ദ്രങ്ങളിലും പതിക്കും. ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ശുചിത്വഗുണനിലവാര പരിശോധന കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡെ ആചരണം, കൊതുക് കൂതാടി ഉറവിട നശീകരണ പ്രവര്‍ത്തനം, റബ്ബര്‍ തോട്ടങ്ങളില്‍ ഫോഗിങ് എന്നിവയും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ഫിനാന്‍സ് ഓഫിസര്‍ വി.ജി.ഷണ്‍മുഖന്‍, ഡി.എം.ഒ മാരായ ഡോ. കെ.സുഹിത , ഡോ.സി. ബി. വല്‍സലന്‍ , ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.ആര്‍. ബേബി ലക്ഷ്മി വിവിധ വകുപ്പ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago