ദിശാ പുരസ്കാരം സമര്‍പ്പിച്ചു
നെടുമങ്ങാട്: വെള്ളനാട് ദിശയുടെ 2017ലെ ദിശാ പുരസ്കാരം 'നിദ്രയുടെ നീലാംബരി' എന്ന ചടങ്ങില്‍ വിതരണം ചെയ്തു. പ്രസിഡന്റ് കുട്ടപ്പന്‍കാണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗായിക ഡോ. ബി. അരുന്ധതി യുവജനോത്സവ പ്രതിഭയും യുവഗായകനും അന്ധനുമായ കാസര്‍കോട് സ്വദേശി ദേവി കിരണിന് 15,000രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന ദിശാ പുരസ്കാരം സമ്മാനിച്ചു. തുടര്‍ന്ന് ഇനി സുഖമായി ഉറങ്ങാം എന്ന വിഷയത്തില്‍ കൊല്ലം മെഡിക്കല്‍കോളജിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ബി.പത്മകുമാര്‍ പ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ ദിശയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 10,000 രൂപ ദേശീയ അത്ലറ്റിക്സില് വെള്ളിമെഡല്‍ നേടിയ കായിക പ്രതിഭ വെള്ളനാട് സ്വദേശി മഹിമ എം. നായര്‍ക്ക് സമ്മാനിച്ചു. വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, കെ. സുരേന്ദ്രന് നായര്‍, ദിശ സെക്രട്ടറി അനില്‍കുമാര്‍, എസ്. രജികുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. പിന്നണിഗായിക ബി. അരുന്ധതി, ദേവികിരണ്‍, പ്രശാന്ത് എന്നിവര്‍ നയിച്ച ഗാന സന്ധ്യയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."