ധനസമാഹരണ യജ്ഞത്തില്‍ പങ്കാളികളാവുക: ജില്ലാ കലക്ടര്‍
മലപ്പുറം: താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തില്‍ എല്ലാ വിഭാഗം ആളുകളും പങ്കാളികളാകണമെന്നും കഴിയാവുന്ന രീതിയില്‍ സംഭാവന നല്‍ണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു.സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ആവശ്യമുണ്ട്. വലിയൊരു തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയു.
മത രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്‌സ്ആപ് കൂട്ടായ്മകള്‍, ക്ലബുകള്‍, വ്യാപാരികള്‍, വ്യവസായികള്‍, വാഹന ഉടമകള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയ നാനാ തുറകളിലുള്ള ആളുകളും ഈ യജ്ഞം വിജയിപ്പിക്കുന്നതില്‍ സഹകരിക്കുകയും കഴിയുന്ന തുക സംഭാവനയായി നല്‍കുകയും വേണം.
തുക നല്‍കുന്നവര്‍ അത് ഡിമാന്റ് ഡ്രാഫ്റ്റായോ ചെക്കായോ നല്‍കണമെന്നും ഇക്കാര്യത്തില്‍ എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."