
സഊദി അരാംകോ അമേരിക്കയില്‍ നിന്നും പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നു; ലക്ഷ്യം എല്‍ എന്‍ ജി മേഖലയില്‍ മുഖ്യ റോള്‍
റിയാദ്: പ്രകൃതി എണ്ണകയറ്റുമതി രംഗത്തെ അതികായരായ സഊദി അറേബ്യയിലെ ഭീമന് എണ്ണ കമ്പനി സഊദി അരാംകോ ലോകത്തെ ഏറ്റവും വലിയ ഗ്യാസ് കയറ്റുമതി രാജ്യമാകുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നു. സഊദി അറേബ്യന്‍ എണ്ണകമ്പനിയായ സഊദി അരാംകോ, അമേരിക്കയിലെ സെംപ്ര എനര്‍ജിയുമായാണ് പ്രകൃതി വാതകം ഇറക്കുമതിക്ക് കരാറില്‍ ഏര്‍പ്പെട്ടത്. ഇരുപത് വര്‍ഷത്തേക്ക് ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ എന്‍ ജി) ഇറക്കുമതിക്കാണ് കരാറില്‍ എത്തിയതെന്ന് ഇരു കമ്പനികളും പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കയെ കൂടാതെ റഷ്യ, ആസ്ട്രേലിയ, ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നും ഗ്യാസ് കരാറിനും സഊദി അരാംകോ ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ആര്‍ത്തൂര്‍ തുറമുഖത്ത് ഫേസ് ഒന്നിന് ഇരു കമ്പനികളും 25 ശതമാനം തുല്യതയില്‍ നിക്ഷേപവും നടത്തും.
നിര്‍ദിഷ്ട അമേരിക്കയിലെ ടെക്സാസിലെ ആര്‍ത്തൂര്‍ എല്‍ എന്‍ ജി തുറമുഖത്ത് നിന്നും അഞ്ചു മില്യണ്‍ ടണ്‍ ഗ്യാസ് ഇറക്കുമതിക്കാണ് കരാര്‍. മൂന്നു എല്‍ എന്‍ ജി സംഭരണി ശാലകളുമായി ബന്ധിപ്പിക്കുന്ന ദ്രവീകൃത ഗ്യാസ് ചരക്കു നീക്കത്തിനായുള്ള രണ്ടു റയില്‍ പദ്ധതികള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ആര്‍ത്തൂര്‍ തുറമുഖം ഫേസ് ഒന്നില്‍. നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും വലിയ എല്‍ എന്‍ ജി പദ്ധതിയായ ഇവിടെ വര്‍ഷത്തില്‍ 45 മില്യണ്‍ ടണ്‍ ദ്രവീകൃത ഗ്യാസ് കടത്തുന്നതിനുള്ള ശേഷി വരെ ഉണ്ടായേക്കും. നിലവില്‍ സഊദി അരാംകോയുടെ ഗ്യാസ് ഉത്പാദനം 14 ബില്യണ്‍ ക്യുബിക് ഫീറ്റ് ആണ്. ഇത് 23 ബില്യന്‍ ക്യബ്ബിക് ഫീറ്റ് ആക്കി ഉയര്‍ത്താനാണ് ശ്രമം. 2013 നു ശേഷം നടക്കുന്ന ലോകത്തെ ഏറ്റവും വലിയ എല്‍ എന്‍ ജി കരാറാണ് അരാംകോ-സെംപ്ര കരാര്‍.
അന്താരാഷ്ട്ര തലത്തില്‍ പ്രകൃതി വാതക രംഗത്ത് മുഖ്യ പങ്കു വഹിക്കുന്നതിന്റെ ഭാഗമായി സഊദി അരാംകോ നടത്തുന്ന പ്രധാന കരാ റാണിതെന്നു സഊദി അരാംകോ സി ഇ ഒ യും പ്രസിഡന്റും കൂടിയായ ആമേന്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ എന്‍ ജി കയറ്റുമതിയില്‍ ആഗോള തലത്തില്‍ നാല് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 2035 ഓടെ അഞ്ഞൂറ് മില്യണ്‍ മെട്രിക് ടണ്‍ ആണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ആഗോള തലത്തില്‍ ഏറ്റവും വലിയ നാച്ചുറല്‍ ഗ്യാസ് റോള്‍ ഏറ്റെടുക്കുകയാണ് അരാംകോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്‍ എന്‍ ജി ഊര്‍ജ ഉപയോഗത്തിനായും ലോക വിപണിയില്‍ വില്‍പ്പനയുമായാണ് സഊദി അരാംകോ ലക്ഷ്യമിടുന്നത്. നിലവില്‍ ഖത്തര്‍ ആണ് ലോകത്തെ ഏറ്റവും വലിയ ഗ്യാസ് കയറ്റുമതി റോള്‍ കൈകാര്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി
National
• a month ago
കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്
National
• a month ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• a month ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• a month ago
എന്റമ്മോ...തീവില; റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണം; പവന് വാങ്ങാന്‍ ഇന്ന് 70,000വും മതിയാവില്ല!
Business
• a month ago
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13കാരന് ചാടിപ്പോയത് സാഹസികമായി; അന്വേഷണം തുടര്‍ന്ന് പൊലിസ്
Kerala
• a month ago
ഇന്ത്യന്‍ രൂപയും ലോക കറന്‍സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today
Economy
• a month ago
90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം
Kerala
• a month ago
ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ
National
• a month ago
മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്; വേനലവധിയില്‍ കുളങ്ങളിലും പുഴകളിലുമിറങ്ങുന്ന കുട്ടികള്‍ ജാഗ്രത പാലിക്കുക
Kerala
• a month ago
'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• a month ago
ലഹരി കുത്തിവെപ്പിലൂടെ എച്ച്ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു
Kerala
• a month ago
യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്‍ക്ക് പെരുന്നാള്‍ സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില്‍ ഇന്ത്യക്കാരും
uae
• a month ago
ഇന്ത്യ അഗതികളെ സ്വീകരിക്കുന്നില്ല; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ പാസാക്കി ലോക്സഭ
National
• a month ago
കറന്റ് അഫയേഴ്സ്-27-03-2025
PSC/UPSC
• a month ago
'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
latest
• a month ago
ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
Kerala
• a month ago
കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും
National
• a month ago
കുവൈത്തില്‍ മലയാളി നഴ്സ് അന്തരിച്ചു
Kuwait
• a month ago
ഗസ്സയില്‍ തെക്കും വടക്കും ഇസ്റാഈല്‍ ബോംബ് വര്‍ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്‍ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്
International
• a month ago
ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരൻ ഗുരുതര പരിക്ക്
Kerala
• a month ago