HOME
DETAILS

അമിത് ഷാക്കു ആഭ്യന്തരം, പ്രഗ്യാസിങ്ങും മന്ത്രി സഭയില്‍ ഇടം നേടിയേക്കും

  
backup
May 25, 2019 | 9:20 AM

amith-sha-become-ministertakoor-also

രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പുമായി അമിത് ഷാ മന്ത്രിയാകാന്‍ സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാകാനിടയില്ല. അമിത് ഷാക്ക് പകരം ബി.ജെ.പി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചയും സജീവമായി.

ബി.ജെ.പിയുടെ മിന്നും വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ച അമിത് ഷാക്ക് മന്ത്രിസഭയിലും സുപ്രധാന റോളുണ്ടായേക്കുമെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് തന്നെയാകും അമിത് ഷാക്ക് ലഭിക്കുക. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാക്കി. അനാരോഗ്യം കാരണം ബി.ജെ.പിയുടെ വിജയാഘോഷത്തിലോ അവസാന മന്ത്രിസഭയോഗത്തിലോ പങ്കെടുക്കാതിരുന്ന അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചതായാണ് സൂചന.

ഉടന്‍ തന്നെ ചികിത്സക്കായി വിദേശത്തേക്ക് പോകാനിരിക്കുന്ന ജെയ്റ്റ്‌ലിക്ക് പകരക്കാരനായി പരിഗണിക്കപ്പെടുന്നത് പീയൂഷ് ഗോയലിനേയാണ്. ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും സുഷ്മാ സ്വരാജിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കടപുഴക്കിയ സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് ലഭിക്കും.

സ്പീക്കര്‍ സ്ഥാനത്തേക്കും സ്മൃതിയെ പരിഗണിക്കുന്നുണ്ട്. ഭോപ്പാലില്‍ നിന്ന് ജയിച്ചുവന്ന മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ്ങിനെ മന്ത്രിസഭയിലുള്‍പ്പെടുത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍.ഡി.എ വിജയത്തിന് തിളക്കമേറ്റിയ പശ്ചിമ ബംഗാള്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന നല്‍കും. നാല് മന്ത്രിസ്ഥാനങ്ങളെങ്കിലും നല്‍കാനാണ് ആലോചന.

ജെ.ഡി.യു, ശിവസേന എന്നീ സഖ്യകക്ഷികള്‍ക്ക് മൂന്ന് വീതം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. എം.പിമാരെ സംഭാവന ചെയ്തില്ലെങ്കിലും കേരളത്തിനും തമിഴ്‌നാടിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago