നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി
കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. തലശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം റാമിനെ അറസ്റ്റ് ചെയതിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.
നിതിന്‍ രാജ് മരണപ്പെട്ട് മൂന്നുമാസം പിന്നിടുമ്പോഴാണ് മുഖ്യപ്രതിയാ ഡോ റാം പിടിയിലാകുന്നത്. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുകയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാമിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. താടിനീട്ടി രൂപം മാറിയ പ്രതി സ്വന്തം നാടായ ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു.
അതേസമയം നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലേന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി കാരണം കാണിക്കല്‍ നോട്ടിസ് നൽകിയിരുന്നു. ഒന്നാം പ്രതി ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും കൃത്യമായ അറസ്റ്റ് നടപടികള്‍ പാലിക്കാത്തതിനാല്‍ സെഷന്‍സ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പൊലിസിന്റെ വീഴ്ചയില്‍ മുന്‍പ് ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയെ സഹായിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലാ സെഷന്‍സ് കോടതിയുടെ പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."