HOME
DETAILS

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

  
Web Desk
July 23, 2026 | 12:23 PM

neet topper aryan gupta support cjp protest in delhi

ഡല്‍ഹി: പരീക്ഷ ക്രമക്കേടിനെതിരെ ജന്തര്‍ മന്ദറില്‍ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്യന്‍ ഗുപ്ത. പ്രതിഷേധങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും, പരീക്ഷ റദ്ദാക്കിയത് അനീതിയാണെന്നും ആര്യന്‍ ഗുപ്ത പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു ആര്യന്റെ പ്രതികരണം. 

പുനപരീക്ഷയില്‍ 720ല്‍ 715 മാര്‍ക്ക് നേടിയാണ് ആര്യന്‍ രാജ്യത്ത് ഒന്നാമതെത്തിയത്. പരീക്ഷ റദ്ദാക്കിയത് തനിക്ക് വലിയ ആഘാതമായിരുന്നെന്ന് ആര്യന്‍ പറഞ്ഞു. പരീക്ഷ റദ്ദാക്കിയപ്പോള്‍ ഒരുപാട് കരഞ്ഞു. ഇത് അനീതിയായിരുന്നു. പക്ഷെ, എനിക്ക് മാത്രം സംഭവിച്ച ഒന്നല്ല. ഏകദേശം 22 ലക്ഷത്തോളം അപേക്ഷകര്‍ക്ക് ഇതേ സാഹചര്യം നേരിടേണ്ടി വന്നു. പുനപരീക്ഷ മറ്റൊരു അവസരമായി കണ്ട് തൊട്ടടുത്ത ദിവസം മുതല്‍ പഠിച്ച് തുടങ്ങി,' ആര്യന്‍ പറഞ്ഞു. 

മാത്രമല്ല വിദ്യാര്‍ഥികള്‍ ജന്തര്‍ മന്ദറില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പങ്കാളികളാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആര്യന്‍ സമരക്കാരുടെ ആശങ്കകളെ അംഗീകരിക്കുകയും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. നമ്മുടെ സംവിധാനം കൂടുതല്‍ മെച്ചപ്പെടുമെന്ന് മാത്രമേ നമുക്ക് പ്രത്യാശിക്കാന്‍ കഴിയൂ. സംവിധാനങ്ങളില്‍ പോരായ്മകളുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയോ സമാനമായ സംഭവങ്ങളോ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ആര്യന്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിന്റെ പിന്തുണയാണ് നേട്ടത്തിന് പുറകിലെന്ന് ആര്യന്‍ പറഞ്ഞു. ആര്യന്റെ പിതാവ് ഡോ. സച്ചിന്‍ ഗുപ്ത അനസ്‌തെറ്റോളജിസ്റ്റും, മാതാവ് ഡോ. റീനു ഗുപ്ത ഗൈനക്കോളജിസ്റ്റുമാണ്. മൂത്ത സഹോദരന്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 hours ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 hours ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  4 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  4 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  4 hours ago