
അപകട വായ തുറന്ന് റോഡുകള്‍
അപകടം കൂടപ്പിറപ്പായിരിക്കുന്നു ജില്ലയിലെ റോഡുകളില്‍. 1950കളില്‍ രൂപകല്‍പ്പന ചെയ്ത റോഡുകളില്‍ പൊലിഞ്ഞ് വീഴുന്ന ജീവനുകളുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. അതിനുള്ള കാരണമോ, തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ തന്നെയാണ്. ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരേയുള്ളത് 85.95 കിലോമീറ്റര്‍ റോഡാണ്. അതില്‍ 54.95 കിലോമീറ്ററും റോഡ് തകര്‍ന്ന് കിടക്കുകയാണ്. അതായത് തകരാതെ കിടക്കുന്നത് 31 കിലോമീറ്റര്‍ റോഡ് മാത്രം. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത് ഈ റോഡുകളിലാണ്.
ദേശീയപാത അറ്റകുറ്റപണി നടത്താന്‍ പദ്ധതി തയാറാക്കി പണി തുടങ്ങാനിരിക്കേ മഴ പെയ്തതാണ് വലിയ പ്രശ്‌നമായത്. ഇതോടെ നിലവിലുള്ള കുഴികള്‍ വീണ്ടും വലുതായി. നാലുവരിപാതയുടെ പേരിലാണ് നിലവിലെ ദേശീയപാതയ്ക്ക് മേല്‍ അറ്റകുറ്റപണിക്കായി പണം മുടക്കാന്‍ അധികൃതര്‍ തയാറാവാതിരിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ നാലുവരിപാതയുടെ അവസ്ഥയെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. നാലുവരിപാതയെന്നു തുടങ്ങുമെന്നത് സംബന്ധിച്ച് ഇപ്പോഴും വലിയ രൂപമൊന്നുമില്ല.
ദേശീയപാത അപ്പാടെ തകര്‍ന്ന് കിടക്കുകയാണ്. കുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍മാര്‍ നടത്തുന്ന ശ്രമം വലിയ അപകടങ്ങളിലേക്കാണ് എത്തിക്കുന്നത്. വാഹന പെരുപ്പം, പഴകിയ റോഡ്, വലിയ ലോഡുമായുള്ള വാഹനങ്ങളുടെ യാത്ര, പൂര്‍ണതോതില്‍ ടാറിങ് നടത്താത്തത്, കനത്തമഴയില്‍ റോഡിനുള്ളിലെ മണ്ണ് ഇളകുന്നത്, ചെറിയ കുഴികള്‍ നികത്തുന്നത് വേഗത്തിലാക്കാത്തത് തുടങ്ങിയവയാണ് റോഡുകളില്‍ കുഴികള്‍ വലുതാകുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
2013ലാണ് ദേശീയപാത പൂര്‍ണതോതില്‍ ടാറിങ് നടത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം 2016ല്‍ വീണ്ടും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് നടന്നില്ല. കാട്ടുചെങ്കല്ലുകള്‍ പാകിയാണ് നമ്മുടെ റോഡുകള്‍ പലതും നേരത്തെ നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ അത്തരം റോഡുകളിലൂടെ വലിയ ഭാരവാഹനങ്ങള്‍ ഓടിതുടങ്ങിയതോടെ കുഴികള്‍ രൂപപ്പെടാനും തകരാനും തുടങ്ങി. ദേശീയപാതയടക്കമുള്ള മിക്ക റോഡുകള്‍ക്കും ഓവുചാലുകളില്ലാത്തതും റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഓവുചാലുകള്‍ നിര്‍മിക്കാന്‍ സ്ഥലമില്ലാത്തതും വലിയ പ്രശ്‌നമാവുന്നുണ്ട്.
ദേശീയപാതയും സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. കാല്‍നടയാത്ര പോലും അസാധ്യമായ റോഡുകളും നിരവധിയാണ്.
നഗരസഭകളുടെയും ജില്ലാ പഞ്ചായത്തിന്റെയും കൈവശമുള്ള ചില റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. മെക്കാഡം ചെയ്യാന്‍ ടെന്‍ഡര്‍ വിളിച്ച് കാത്തിരിക്കുന്ന റോഡുകള്‍ തുളവീണ് തകര്‍ന്നിരിക്കുകയാണ്. ജില്ലയിലെ 252.87 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. 38 ഗ്രാമപഞ്ചായത്തുകളിലെ 352 വാര്‍ഡുകളിലെ റോഡുകളാണ് ഇവ.
പാലങ്ങളുടെ അവസ്ഥ
ജില്ലയിലെ പാലങ്ങളുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. ചന്ദ്രഗിരിയെന്ന പ്രധാന പാലത്തില്‍ തന്നെ ഏഴോളം വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടുമിക്ക പാലങ്ങളുടെയും മുകള്‍ഭാഗത്ത് വലിയ പരുക്കുണ്ട്. വലിയ കുഴികള്‍ രാത്രിയാത്ര നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെയാണ് വലിയ രീതിയില്‍ ബാധിക്കുന്നത്.
ജൂലൈ- മരണം 18
2018 ജനുവരി മുതല്‍ ജൂണ്‍ വരെ ജില്ലയിലെ റോഡിലുണ്ടായത് 448 അപകടങ്ങളാണ്. മരിച്ചത് 50 പേര്‍. 511 പേര്‍ക്ക് പരുക്കേറ്റു. മിക്ക അപകടത്തിന് പിന്നിലെയും വില്ലന്‍ റോഡിലെ കുഴികള്‍. മഴ തിമിര്‍ത്ത് പെയ്ത ജൂലൈയില്‍ 66 അപകടങ്ങളാണ് നടന്നത്. ഇതില്‍ 18 പേര്‍ മരിച്ചു. 87 പേര്‍ക്ക് പരുക്കേറ്റു. ജൂലായ് മാസത്തില്‍ മാത്രം റോഡില്‍ പൊലിഞ്ഞത് 18 പേരാണെന്നത് അപകടത്തിന്റെ വ്യാപ്തിയും റോഡുകളുടെ ദുരവസ്ഥയും വെളിപ്പെടുത്തുന്നു. പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളല്ല ഇതൊന്നും, തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നാടിന് സമ്മാനിക്കുന്ന ദുരന്തത്തിന്റെ നേര്‍ചിത്രമാണ്.
ജില്ലയിലെ റോഡുകള്‍
ജില്ലയിലെ 9113.96 കിലോമീറ്ററിലാണ് റോഡ് നീണ്ടുകിടക്കുന്നത്. പൂര്‍ത്തിയാകാത്ത 133 കിലോമീറ്റര്‍ മലയോര ഹൈവേയും ഇതില്‍പെടും. ദേശീയപാത-66 85.95 കിലോമീറ്ററുണ്ട്. സംസ്ഥാനപാതകള്‍ 141,78 കിലോമീറ്റര്‍. ജില്ലാപഞ്ചായത്ത് റോഡുകള്‍ 191 എണ്ണമുണ്ട്. വില്ലേജ് റോഡുകളുടെ മൊത്തം നീളം 7,301 കിലോമീറ്ററുണ്ട്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍പ്പെടുന്ന 58 റോഡുകള്‍ 133.36 കിലോമീറ്ററുണ്ട്.
എണ്ണിയാല്‍ തീരില്ല; സര്‍വത്ര കുഴി
റോഡില്‍ സര്‍വത്ര കുഴി. എണ്ണിയലോ തീരുകയുമില്ല. ചെര്‍ക്കള- കല്ലടുക്ക സംസ്ഥാന പാതയുടെ നിലവിലെ സ്ഥിതിയാണിത്. ഈ റോഡില്‍ ചെര്‍ക്കള മുതല്‍ കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സാറഡുക്ക വരെ റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായി വാഹന ഗതാഗതം തീര്‍ത്തും ദുഷ്‌കരമാണ്. വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റോഡാണിത്.
ഏറ്റവും ഒടുവില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡിനു വേണ്ടി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കരച്ചില്‍ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മെക്കഡാം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവൃത്തി നീളുകയാണ്. ഒരോരു സമരങ്ങള്‍ നടത്തുമ്പോള്‍ പ്രഖ്യാപനം വരും. റോഡിന് ലക്ഷങ്ങള്‍, കോടികള്‍ നീക്കിവച്ചതായി പ്രചാരണം വരും.
എന്നാല്‍ റോഡ് പഴയ പടിതന്നെ. ഏറ്റവും ഒടുവില്‍ ഒരു പ്രഖ്യാപനം ഉണ്ടായി 'കിഫ്ബി'യില്‍ ഉള്‍പ്പെടുത്തി റോഡ് മെക്കഡാം ടാറിങ് നടത്തുമെന്നും ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരേയുള്ള 19കിലോമീറ്റര്‍ ടാറിംങ് നടത്തുന്നതിന് 39 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിയെന്ന് പറയുമ്പോഴും സ്വന്തമായി ഫണ്ടില്ലാത്ത കിഫ്ബി എങ്ങിനെയാണ് പ്രവൃത്തി നടപ്പാക്കാന്‍ സഹായിക്കും എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. മാത്രവുമല്ല ഒരു പക്ഷെ നടന്നാല്‍ പോലും ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ള ഉക്കിനടുക്ക മുതല്‍ സാറടുക്ക വരെ എന്ന് നന്നാക്കുമെന്ന് കാത്തിരുന്നു കാണാം. ഇതേ സ്ഥിതിയാണ് ബദിയഡുക്ക-ഏത്തടുക്ക-കിന്നിംഗാര്‍-സുള്ള്യ പദവ് റോഡിനുമുള്ളത്.
ചെളിക്കുളമല്ല, റോഡാണ്
കാസര്‍കോട്-മുണ്ട്യത്തടുക്ക റോഡില്‍ മാന്യ ദേവരക്കെരെ മുതല്‍ നീര്‍ച്ചാല്‍ വരേയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നത് ഇത് വഴിയുള്ള യാത്ര ദുസ്സഹമായിരിക്കുന്നു. റോഡിലെ കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കാല്‍നടയാത്രക്കാര്‍ക്കും ദുരിതമേറെയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളി അഭിഷേകം വെറെയും. കാസറര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടില്‍ ഏഴ് സ്വകാര്യ ബസുകള്‍ ദൈനംദിനം 75 ട്രിപ്പ് സര്‍വിസ് നടത്തുന്നുണ്ട്. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് തകര്‍ന്നിട്ട് ആറു വര്‍ഷം പിന്നിട്ടുവെങ്കിലും അറ്റകുറ്റ പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിട്ടില്ല.
മഴ പെയ്താല്‍ റോഡ് ഏതെന്നോ കുഴിയെതെന്നോ അറിയാതെ വാഹനങ്ങളുടെ ടയര്‍ കുഴിയില്‍ വീണു പൊട്ടുന്നതും സ്‌പെര്‍ പാര്‍ട്ട്‌സുകള്‍ക്ക് കേടുപാട് സംഭവിക്കുന്നത് കാരണവും അടിക്കടി ബസ് സര്‍വിസ് മുടങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇത് കാരണം സ്‌കൂള്‍ കുട്ടികള്‍ളകടക്കമുള്ളവര്‍ക്ക് കൃത്യസമയത്ത് യാത്രചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. മാത്രവുമല്ല ഇതിലൂടെ ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്താന്‍ മടിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്
Kerala
• 35 minutes ago
വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി
National
• an hour ago
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം; വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍
National
• an hour ago.jpeg?w=200&q=75)
മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ
National
• 2 hours ago
പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം
Football
• 2 hours ago
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ
crime
• 2 hours ago
ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി
International
• 3 hours ago
മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
Kerala
• 3 hours ago
റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു
International
• 3 hours ago
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി
National
• 6 hours ago
ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍
uae
• 7 hours ago
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
uae
• 7 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• 8 hours ago
പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി
International
• 8 hours ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 10 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 11 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 11 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 11 hours ago
വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• 9 hours ago
കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു
uae
• 9 hours ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 10 hours ago