HOME
DETAILS

പോറ്റിക്ക് കുരുക്ക് മുറുകുന്നു; ബംഗളുരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍, ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു

  
Web Desk
October 26, 2025 | 5:30 AM

sabarimala-gold-heist-unnikrishnan-potti-land-deals-bengaluru-gold-documents-seized

ചെന്നൈ: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ചെന്നൈയിലും ബംഗളുരുവിലും സംഘം പരിശോധന നടത്തി. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം.  

ബംഗളുരുവില്‍ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയാതായാണ് കണ്ടെത്തല്‍. ഭൂമി ഇടപാടുകളില്‍ എസ്.ഐ.ടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്കും നല്‍കിയിരുന്നു. രമേഷ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്ക് കൊടുത്തിരുന്നതെന്നും എസ്.ഐ.ടി കണ്ടെത്തി. 

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുപോയി അന്വേഷണ സംഘം പരിശോധന നടത്തി. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണ്ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് കണ്ടെടുക്കേണ്ടത്.  

സംഘം ബെംഗളുരുവിലെ ശ്രീറാംപുരയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. പതിമൂന്നര മണിക്കൂറോളം നീണ്ട പരിശോധനയില്‍ 176 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതാണ് വിവരം.

കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണ കൊള്ളയില്‍ തിരുവിതാംകൂറിന്റെ മിനുട്‌സ് ബുക്ക് പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിന്റെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മിനുട്‌സ് ബുക്ക് പകര്‍പ്പ് ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിനും കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മഹസറില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും കോടതി വ്യക്തമാക്കി. ദ്വാരക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ബോധപൂര്‍വം ശ്രമിച്ചെന്നും ദേവസ്വം മാന്വല്‍ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണ കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി 2019ലെ ബോര്‍ഡ് പ്രസിഡന്റ് നിലപാട് എടുത്തത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

 

English Summary: The investigation into Unnikrishnan Potti, linked to the Sabarimala gold theft case, is tightening. The Special Investigation Team (SIT) conducted raids in Chennai and Bengaluru, seizing real estate documents and gold ornaments from Potti’s Bengaluru flat. Evidence suggests he was involved in multi-crore land deals and money lending operations in Bengaluru, often using an associate named Ramesh Rao as a front. The SIT continues to probe the financial transactions in detail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  10 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  10 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  10 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  10 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  10 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  10 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  10 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  10 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  10 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  10 days ago