HOME
DETAILS

രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്.ഐ.വി; ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച്ച, അന്വേഷണം

  
Web Desk
October 26, 2025 | 6:26 AM

jharkhand-government-hospital-blood-transfusion-hiv-infection-five-children-chaibasa

റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സര്‍ദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

വിഷയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒരു കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് എച്ച്.ഐ.വി ബാധിച്ച രക്തം നല്‍കിയതായാണ് കുടുംബം പരാതിപ്പെട്ടത്. ഇതിനെതുടര്‍ന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചു. ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്.

ഏകദേശം 25 യൂണിറ്റ് രക്തമാണ് ഏഴുവയസുകാരന്‍ ഇതുവരെ ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് സ്വീകരിച്ചത്. എന്നാല്‍ രക്തത്തിലൂടെ മാത്രമാണ് രോഗബാധ പകര്‍ന്നതാണെന്ന് കരുതാനാകില്ലെന്നും ഉപയോഗിച്ച സൂചികള്‍ വീണ്ടും ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലൂടെയും എച്ച്.ഐ.വി അണുബാധ ഉണ്ടാകാമെന്നും ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സുശാന്തോ മഝീ പറഞ്ഞു. 

അതേസമയം, സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവം ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയില്‍ നിന്നും ജില്ലാ സിവില്‍ സര്‍ജനില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി. ആശുപത്രിയിലെ രക്തബാങ്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 

English Summary: In Jharkhand, five children have tested positive for HIV after receiving blood transfusions from a government hospital. The serious lapse occurred at Sardar Government Hospital in Chaibasa, West Singhbhum district. Among the affected is a seven-year-old boy suffering from thalassemia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  a day ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  a day ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  a day ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  a day ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  a day ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  a day ago