തകൃതിയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം - ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെയും പേരു മാറ്റി; സാധാരണക്കാര്‍ക്ക് ദുരിതയാത്ര, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റി മൂന്ന് വര്‍ഷത്തിന് ശേഷം ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെയും പേര് ഔദ്യോഗികമായി മാറ്റുകയാണ് ഇന്ത്യന്‍ റെയില്‍വെ. 'ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍' എന്നാണ് ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പുതിയ പേര്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് ഇന്നലെ ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചത്.
ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഒക്ടോബര്‍ 15ന് ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. 'സിപിഎസ്എന്‍' എന്നായിരിക്കും ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്റെ കോഡ് എന്ന് സെന്‍ട്രല്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ നന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷന്‍ വരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തെത്തുടര്‍ന്ന് ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഒക്ടോബര്‍ 15ന് ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.
മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ പേരിലറിയപ്പെട്ടിരുന്ന ഈ നഗരത്തിന്, ഛത്രപതി ശിവാജിയുടെ മകനും മറാത്ത സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയുമായിരുന്ന ഛത്രപതി സംബാജിയോടുള്ള ആദരസൂചകവുമായാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്റെ ഭരണകാലത്ത് 1900ലാണ് ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്‍ തുറക്കുന്നത്.
പ്രതികരിച്ച് നെറ്റിസെന്‍സ്
സര്‍ക്കാരിന്റെ പേര് മാറ്റത്തിന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നിരിക്കുന്നത്. പേര് മാറ്റം കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിരവധി പേര്‍ ചോദിച്ചു. സാധാരണക്കാര്‍ക്ക് റെയില്‍വേയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍, റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ കാണിക്കുന്ന വ്യഗ്രത എന്തിന് വേണ്ടിയാണെന്നുമാണ് നിരവധി പേര്‍ ചോദിക്കുന്നത്. എന്തിനാണ് പേര് മാറ്റിയത്? എത്ര ബജറ്റ് പാഴാക്കലാണ് ഇങ്ങനെ ചെയ്യുന്നത്?
പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും എന്തെങ്കിലും പ്രയോജനം ഇതുകൊണ്ട് ലഭിക്കുമോ? എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ പേര് മാറ്റിയതിന് അവാര്‍ഡ് ലഭിച്ചുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ പരിഹസിച്ച് കുറിപ്പെഴുതിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ ദുരിത യാത്രയുടെ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നതും.
The Aurangabad Railway Station in Maharashtra has been officially renamed as "Chhatrapati Sambhajinagar Railway Station", nearly three years after the city’s name was changed. The announcement was made by the South Central Railway, under whose Nanded Division the station operates. According to an official statement, the new station code will be "CPSN". The name change was formally approved through a gazette notification issued on October 15 by the BJP-led Mahayuti government, following clearance from the Union Ministry of Home Affairs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."