HOME
DETAILS

അമ്മയെ ഒപ്പം നിര്‍ത്താന്‍ പറ്റില്ലെന്ന് ഭാര്യ; വഴക്കായപ്പോള്‍ യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

  
October 26, 2025 | 7:14 AM

delhi man dies by suicide after family dispute over mothers stay

 

ഡല്‍ഹി: കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 15ാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഫരീദാബാദിലെ റേഡിയോ തെറാപിസ്റ്റായ യോഗേഷ് കുമാര്‍ എന്നയാളാണ് ചാടി മരിച്ചത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ കെട്ടിടത്തില്‍ നിന്നും ചാടിയാണ് ജീവനൊടുക്കിയതെന്നാണ് പൊലിസ് ശനിയാഴ്ച അറിയിച്ചത്.

യോഗേഷ് കുമാറിന്റെ അമ്മയെ കൂടെ താമസിപ്പിക്കാന്‍ ഭാര്യക്കും ബന്ധുക്കള്‍ക്കും താല്‍പര്യമില്ലായിരുന്നു. ഇതിന്റെ പേരില്‍ വഴക്കുമുണ്ടായിരുന്നു. ഇവര്‍ ഉപദ്രവിച്ചിരുന്നുവെന്ന് കാണിച്ച് യോഗേഷിന്റെ അമ്മാവന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. യോഗേഷിന്റെ ഭാര്യ നേഹ റാവത്ത്, ഭാര്യയുടെ മാതാപിതാക്കള്‍, രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഭൂപാനി പൊലിസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തു. 

മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായിരുന്ന യോഗേഷ് കുമാര്‍ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റേഡിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ഇദ്ദേഹം നേഹ റാവത്തിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആറ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. നേഹക്ക് സ്വകാര്യ ജോലിയും ഉണ്ടായിരുന്നതിനാല്‍ ഇവര്‍ മുമ്പ് നോയിഡയിലായിരുന്നു താമസിച്ചിരുന്നത്.

 

 

 

മരിച്ചയാളുടെ അമ്മാവന്‍ പ്രകാശ് സിങ് നല്‍കിയ പരാതിയനുസരിച്ച്, ഭാര്യക്കും ഭര്‍ത്താവിനും ജോലി ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. യോഗേഷിന് സ്വന്തം അമ്മയെ കൂടെ നിര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നേഹ ഇതിന് സമ്മതിച്ചതുമില്ല. ആറ് മാസം മുമ്പ് യോഗേഷ് കുട്ടിയുമായി സെക്ടര്‍ 87ലെ പേള്‍ സൊസൈറ്റിയിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ നേഹ നോയിഡയില്‍ നിന്ന് യോഗേഷിനൊപ്പം വന്നില്ല. 

ഈ സമയത്ത് കുട്ടിയെ പരിചരിക്കാന്‍ യോഗേഷ് തന്റെ അമ്മയെ വിളിച്ചു വരുത്തുകയായിരുന്നു. ഒരു മാസം മുമ്പ് നേഹ യോഗേഷിനൊപ്പം താമസിക്കാന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് വന്നു. വന്ന ഉടന്‍ നേഹ യോഗേഷിന്റെ അമ്മ തങ്ങളോടൊപ്പം താമസിക്കുന്നതിനെ എതിര്‍ക്കാനും തുടങ്ങി. നേഹയുടെ സഹോദരന്മാരായ ആശിഷ് റാവത്തും അമിത് റാവത്തും ഗ്രേറ്റര്‍ ഫരീദാബാദ് സൊസൈറ്റിയില്‍ വന്ന് യോഗേഷുമായി വഴക്കുണ്ടാക്കി.

ഇതേത്തുടര്‍ന്നാണ് യോഗേഷ് അസ്വസ്ഥനായിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാഴാഴ്ച യോഗേഷ് നേഹയെ ഗ്വാളിയോറിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഗ്വാളിയോറില്‍ നിന്ന് മടങ്ങുന്ന വഴിക്ക് അദ്ദേഹം നേഹയെ നോയിഡയില്‍ ഇറക്കിയ ശേഷം ഒറ്റയ്ക്ക് അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങുകയായിരുന്നു. കടുത്ത നിരാശയിലായിരുന്ന യോഗേഷ് വെള്ളിയാഴ്ച രാത്രി പേള്‍ സൊസൈറ്റിയുടെ 15ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി എന്നാണ് വിവരം. 

 

 

aridabad-based radiotherapist, Yogesh Kumar, died by suicide after jumping from the 15th floor of the apartment where he lived with his family. Police confirmed that the incident occurred due to ongoing domestic disputes over his mother staying with them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  4 days ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  4 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  4 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  4 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  4 days ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  4 days ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  4 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago