കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം. കുഞ്ഞിന്റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലസ് കസ്റ്റഡിയില്‍ എടുത്തു. അസം സ്വദേശികളായ ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് അച്ഛന് വില്‍ക്കാന്‍ ശ്രമിച്ചത്.
50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇതില്‍ 1000 രൂപ അഡ്വാന്‍സായി വാങ്ങിയിരുന്നു. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്.
കുഞ്ഞിന്റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലിസിനെ അറിയിക്കുന്നത്. തുടര്‍ന്ന് കുമരകം പൊലിസ് സ്ഥലത്തെത്തി. അന്വേഷണത്തിന് ശേഷം മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
English Summary: In Kottayam, police foiled an attempt to sell a newborn baby and took three people into custody, including the infant’s father, a middleman, and the buyer. The incident took place in Kummanam, where a man from Assam allegedly tried to sell his two-and-a-half-month-old baby boy for ₹50,000, having already accepted ₹1,000 as an advance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."