HOME
DETAILS

'എസ്.എഫ്.ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും' പി.എം.ശ്രീയില്‍ പരിഹാസവുമായി എ.ഐ.വൈ.എഫ്

  
Web Desk
October 26, 2025 | 10:13 AM

aiyf mocks sfi in pm shree scheme12

കാസര്‍കോട്: പി.എം ശ്രീയില്‍ എസ്.എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എ.ഐ.വൈ.എഫ്. രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെ ശക്തമായ പരിഹാസവും എ.ഐ.വൈ.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത് എസ്.എഫ്.ഐക്കെതിരെ തൊടുത്തുവിട്ടു. 

'എസ്.എഫ്.ഐ മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും' എ.ഐ.വൈ.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.ശ്രീജിത്തിന്റെ പരിഹസിച്ചു. ജില്ലയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പ്രതികരണം.

'എ'പക്ഷ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരായിട്ടാണ് പി.ം ശ്രീയില്‍ ഒപ്പിട്ടത്. ശിവന്‍കുട്ടിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ നയം വ്യക്തമാക്കിയതാണ്. ജനറല്‍ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്നം ശിവന്‍കുട്ടിക്ക് ബോധ്യമാവാത്തതെന്താണെന്നത് സംശയാസ്പദമാണ്. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ എ.ഐ.വൈ.എസും എ.ഐ.എസ്.എഫും എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്' ശ്രീജിത്ത് വ്യക്തമാക്കി.

ഫണ്ടാണ് വിഷയമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാം. ഫണ്ടിന്റെ പേരുപറഞ്ഞ് കാലങ്ങളായി പടുത്തുയര്‍ത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകര്‍ക്കാനുള്ള പരിശ്രമത്തെ ചെറുത്തു തോല്‍പിക്കണമെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിന് പിന്നാലെ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പി.എം ശ്രീയില്‍ ഭാഗമാകേണ്ടതില്ല എന്നായിരുന്നു സംഘടനകളുടെ നേരത്തേതന്നെയുള്ള നിലപാട്. 

the all india youth federation (aiyf) expressed its criticism of the pm shree scheme through satire, highlighting issues related to education reforms and government policies. the organization accused the central government of neglecting public education while promoting selective development initiatives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Kerala
  •  3 hours ago
No Image

തകൃതിയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം - ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെയും പേരു മാറ്റി;  സാധാരണക്കാര്‍ക്ക് ദുരിതയാത്ര, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

National
  •  4 hours ago
No Image

കേരളത്തില്‍ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാം- വി ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

61 മില്യൺ ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ മുങ്ങിയ ഗസ്സ, വരുന്നത് കൊടുംതണുപ്പ്; മേൽക്കൂര പോലുമില്ലാതായിപ്പോയ ഒരു ജനത 

International
  •  5 hours ago
No Image

ദിവസവും വൈകിട്ട് ചായക്കൊപ്പം സമൂസയാണോ ? എങ്കിൽ ഓർക്കുക: 20 രൂപയ്ക്ക് പകരം പിന്നീട് നൽകേണ്ടി വരിക 3 ലക്ഷം രൂപ; വൈറലായി ഡോക്ടറുടെ കുറിപ്പ്

Health
  •  5 hours ago
No Image

അമ്മയെ ഒപ്പം നിര്‍ത്താന്‍ പറ്റില്ലെന്ന് ഭാര്യ; വഴക്കായപ്പോള്‍ യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  6 hours ago
No Image

മെറ്റാ പിരിച്ചുവിട്ട ജീവനക്കാർക്ക് കൈത്താങ്ങായി ഇന്ത്യൻ വംശജൻ; നൽകുന്നത് 5.26 കോടി രൂപ വരെ ശമ്പളം

Tech
  •  6 hours ago
No Image

നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നല്‍കി കുടുംബം

Kerala
  •  6 hours ago
No Image

പ്രതീക്ഷിച്ച വിജയം കാണാൻ ഐഫോൺ എയറിന് കഴിഞ്ഞില്ല; ഉത്പാദനം 80% കുറയ്ക്കാൻ ഒരുങ്ങി ആപ്പിൾ

Tech
  •  6 hours ago
No Image

ശേഷിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസിന് 48 മണിക്കൂര്‍ സമയമെന്ന് ട്രംപ്; ഗസ്സയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും യു.എസ് പ്രസിഡന്റ്

International
  •  6 hours ago