HOME
DETAILS

അടിമാലി മണ്ണിടിച്ചില്‍: ബിജുവിന്റെ മകളുടെ പഠനചെലവ് കോളജ് ഏറ്റെടുക്കും, ഹോസ്റ്റല്‍ ഫീസടക്കം നല്‍കും

  
October 26, 2025 | 10:46 AM

adimali-landslide-biju-daughter-education-expenses-covered-theophilos-nursing-college

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠനച്ചെലവ് കോളജ് ഏറ്റെടുക്കും. ബിജുവിന്റെ മകള്‍ പഠിക്കുന്ന 
കോട്ടയത്ത് കങ്ങഴ  തെയോഫിലോസ് നഴ്‌സിംഗ് കോളജ് അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

ഇവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ബിജുവിന്റെ മകള്‍. കോളേജിന്റെ ചെയര്‍മാന്‍ ശ്രീ ജോജി തോമസുമായി
വീണാ ജോര്‍ജ് സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. 

ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. 

അടിമാലിയിലെ അപകടത്തില്‍ കൂമ്പന്‍പാറ ലക്ഷം വീട് നിവാസിയായ ബിജുവാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ സന്ധ്യ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ബിജുവിനെ പുറത്തെടുത്തത്. സന്ധ്യയുടെ കാലിനാണ് പരുക്കേറ്റത്.

സര്‍ട്ടിഫിക്കറ്റുകളെടുക്കാനായി തിരിച്ചുവന്നപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തില്‍പെട്ടതെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ മാറിത്താമസിച്ചിരുന്നുവെങ്കിലും സര്‍ട്ടിഫിക്കറ്റുകളെടുക്കാനായി ഇവര്‍ തിരിച്ചുവരികയായിരുന്നു. പ്രതീക്ഷിതമായ ദുരന്തമായിരുന്നുവെന്നും മകള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടുവെന്നും പിതാവ് പറഞ്ഞു.

അടിമാലി കൂമ്പന്‍പാറയില്‍ തീവ്രമായ മണ്ണിടിച്ചിലാണ് ഇന്നലെ രാത്രി ഉണ്ടായത്. ലക്ഷംവീട് ഉന്നതി കോളനിയിലെ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് 22 കുടുംബങ്ങളെ ഇന്നലെ രാവിലെ തന്നെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകാാന്‍ കഴിഞ്ഞെങ്കിലും നിരവധി വീടുകള്‍ മണ്ണിനടിയിലായ അവസ്ഥയിലാണ്. എന്നാല്‍, തകര്‍ന്ന വീടുകളില്‍ സാധനങ്ങള്‍ എടുക്കാന്‍ എത്തിയ ദമ്പതികളില്‍ ഒരാള്‍ മണ്ണിനടിയില്‍പ്പെട്ട് മരിക്കുകയും ചെയ്തു.

 

English Summary: In Idukki’s Adimali, following the tragic landslide that occurred during national highway construction and claimed the life of Biju, the college where his daughter studies has stepped forward to support her education. Theophilos College of Nursing in Kangazha, Kottayam, announced that it will cover all expenses related to Biju’s daughter’s studies, including tuition and hostel fees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  4 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  4 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  4 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  4 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  4 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  4 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  4 days ago