ഫാക്ട് പുനരുദ്ധാരണം: സര്‍ക്കാര്‍ കേന്ദ്രവുമായി ബന്ധപ്പെടും
തിരുവനന്തപുരം: ഫാക്ടിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച ഫാക്ടിലെ വിവിധ തൊഴിലാളി യൂനിയനുകളുടെ നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയത്. ഫാക്ടിന്റെ കടബാധ്യത ഒഴിവാക്കുക, യൂറിയ- അമോണിയം കോംപ്ലക്‌സ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂനിയനുകള്‍ ഉന്നയിച്ചത്. വര്‍ഷം 90 ലക്ഷം ടണ്‍ യൂറിയ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവിടെ യൂറിയ പ്ലാന്റ് സ്ഥാപിച്ചാല്‍ ലാഭകരമായി നടത്താന്‍ കഴിയുമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഫാക്ടിന്റെ 170 ഏക്കര്‍ ഭൂമി കൊച്ചിന്‍ റിഫൈനറിക്കു കൈമാറുന്നതുമായി ബന്ധപ്പെടുത്തി വികസന പാക്കേജ് ഉണ്ടാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.
കെ.എന്‍ രവീന്ദ്രനാഥ്, കെ. ചന്ദ്രന്‍പിള്ള, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.കെ ഇബ്രാഹിം കുഞ്ഞ് സംഘത്തിലുണ്ടായിരുന്നു. വ്യവസായ മന്ത്രി എ.സി മൊയ്തീനും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."