HOME
DETAILS

MAL
ചേരിപ്പോര് കടുത്തു; ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
backup
October 13 2020 | 01:10 AM
സ്വന്തം ലേഖകന്‍
കോഴിക്കോട്: കടുത്ത ചേരിപ്പോരിനെ തുടര്‍ന്ന് ജനതാദള്‍- എസ് (ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സി.കെ നാണു എം.എല്‍ എ അധ്യക്ഷനായ സംസ്ഥാന ഘടകമാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡ പിരിച്ചുവിട്ടത്. മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. തീരുമാനം അറിഞ്ഞില്ലെന്ന് സി.കെ നാണു പ്രതികരിച്ചു. കോര്‍ കമ്മിറ്റിയുമായി ആലോചിക്കാതെ നാണു ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് പാര്‍ട്ടിയെ ദുര്ബലപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.
ജോസ് തെറ്റയില്‍, ജമീല പ്രകാശം എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാര്‍. ബെന്നി മൂഞ്ഞിലി, അഡ്വ. വി. മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. മുഹമ്മദ് ഷായെ ട്രഷററായും നിയമിച്ചതായി ദേശീയ പ്രസിഡന്റ് അറിയിച്ചു. ദേശീയ നേതൃത്വം നല്കിയ നോട്ടിസിന് നാണു മറുപടി നല്‍കിയില്ലെന്നും ദേവെഗൗഡ പുറത്തിറക്കിയ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. നാണു നിയമിച്ച കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു ജേക്കബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രകുമാര്‍ എന്നിവരെ മാറ്റണമെന്ന് ഗൗഡ നിര്‍ദേശിച്ചതോടെയാണ് ചേരിപ്പോര് രൂക്ഷമായത്.
നാണുവിനൊപ്പം നില്ക്കുന്ന ജോര്‍ജ് തോമസ് അദ്ദേഹം വഹിക്കുന്ന വനം വികസന കോര്പറേഷന് അധ്യക്ഷപദവി കേന്ദ്ര നിര്‍ദേശപ്രകാരം രാജിവച്ചെങ്കിലും കത്ത് കേന്ദ്രത്തിനു കൈമാറാന്‍ നാണു തയാറായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാത്യു ടി. തോമസ് വിഭാഗം കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നു. നാണു വിഭാഗം യു.ഡി.എഫിലേക്കു മാറാന്‍ കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. നേരത്തെ ലോക് താന്ത്രിക് ജനതാദളുമായി ലയന ചര്‍ച്ച സജീവമാക്കാന്‍ ദേവെഗൗഡ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ ഭിന്നത കാരണം നീണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാതിവില തട്ടിപ്പ്: ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം, പ്രതി ചേര്‍ക്കപ്പെട്ടവര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ ഹാജരാകണം
Kerala
• a month ago
വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജ് ജയിലിലേക്ക്
Kerala
• a month ago
ദിവസവും രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി; റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ
uae
• a month ago
'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം, വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്
National
• a month ago
വിസ പുതുക്കൽ ഇനി മിനിറ്റുകൾക്കകം; AI പവേർഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ദുബൈ
uae
• a month ago
'തടവുകാരെ കൈമാറാതെ ഇസ്റാഈലുമായി ഒരു ചര്‍ച്ചക്കുമില്ല' ഹമാസ്
International
• a month ago
പി.സി ജോർജ് പൊലിസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala
• a month ago
ഇമാമുമാർക്കും രാജാക്കന്മാർക്കും ആദരം; 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി
Saudi-arabia
• a month ago
കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ബോഡി ബില്‍ഡേഴ്സിനെ പൊലിസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി
Kerala
• a month ago
രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സൗഹൃദ സന്ദര്‍ശനമെന്ന് രാജ്ഭവന്
Kerala
• a month ago
ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...
Business
• a month ago
നിങ്ങളൊരു യുഎഇ നിവാസിയോ പ്രവാസിയോ ആരുമാകട്ടെ; റമദാൻ കാലത്തെ ഈ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും
uae
• a month ago
അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി
National
• a month ago
ഗസ്സക്കായി വീണ്ടും യുഎഇ; 300 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും
uae
• a month ago
യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം
National
• a month ago
ഹത്ത പവർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഏപ്രിൽ മുതൽ ലഭ്യമാകും; പ്രവർത്തനമാരംഭിക്കുന്നത് ജിസിസിയിലെ ആദ്യ ജലവൈദ്യുത നിലയം
uae
• a month ago
വെസ്റ്റ്ബാങ്കില്‍ നരവേട്ട ശക്തമാക്കി ഇസ്റാഈല്‍; സൈനിക പടയൊരുക്കം, ടാങ്കുകള്‍ വിന്യസിച്ചു, 2000ത്തിന് ശേഷം ആദ്യമായി
International
• a month ago
ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റൊരാളുമായി പ്രണയം; യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
National
• a month ago
'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം
Kerala
• a month ago
ദുബൈയിൽ മറൈൻ ലൈസൻസ് ഓൺലൈനായി ലഭിക്കും; കുറഞ്ഞ പ്രായം 16 വയസ്; വിശദ വിവരങ്ങൾ അറിയാം
uae
• a month ago
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജ് കോടതിയിൽ കീഴടങ്ങി
Kerala
• a month ago