HOME
DETAILS

റൗണ്ടപ്പ് ഉള്‍പ്പെടെയുള്ള കള-കീടനാശിനികള്‍ക്ക് കേരളത്തില്‍ നിരോധനം

  
backup
May 25 2019 | 14:05 PM

banned-roundup-in-kerala


മലപ്പുറം: സംസ്ഥാനത്ത് ജൈവ കാര്‍ഷികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി റൗണ്ടപ്പ് ഉള്‍പ്പെടെയുള്ള കള-കീടനാശിനികള്‍ നിരോധിച്ചു. മാര്‍ക്കറ്റിലെ മുഴുവന്‍ കളനാശിനികളും വില്‍പന നടത്തുന്നതിനുള്ള മൊത്ത, ചില്ലറ വിതരണങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയാണ് കൃഷി ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഗ്ലൈഫോസേറ്റും, ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനികളുമാണ് നിരോധിച്ചത്.
ഇനി ഇവ വില്‍പന നടത്തിയാല്‍ അകത്താവുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ 60 ദിവസത്തേക്ക് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനിടയിലും ഇവയുടെ വില്‍പന തകൃതിയായി . റൗണ്ടപ്പും നിരോധിച്ചവയിലുള്‍പ്പെടും. ചുവന്ന ലേബലോടുകൂടിയ ചില കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചിരുന്നുവെങ്കിലും കൃഷി വകുപ്പ് തന്നെ ചുവന്ന ലേബലോട് കൂടിയ എലിവിഷം ഉള്‍പ്പെടെ കീടനാശിനികളും കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കിയതും വിവാദമായിരുന്നു.

മഞ്ഞ, നീല ലേബലോടെയുള്ളവയും ചില കളനാശിനികളുടെയും വില്‍പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. റബര്‍ തോട്ടങ്ങളിലാണ് റൗണ്ട് അപ്പ് വ്യാപകമായി ഉപയോഗിക്കുന്നത്. നെല്‍കൃഷിയിലും പച്ചക്കറി തോട്ടങ്ങളിലും തളിക്കുന്ന ക്രോട്ടോ ഫോസും വ്യാപകമാണ്. പച്ചക്കറി തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ലിന്റയിന്‍, വാഴത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഫ്യൂരിഡാന്‍, കാര്‍ബോറിന്‍ തുടങ്ങിയവയും ഹാനികരമാണ്. മാമ്പൂ കൊഴിയാതിരിക്കാനും പ്രാണികളെ അകറ്റാനും സെവിന്‍, സിംഫൂസ് എന്നീ മാരക കീടനാശിനികളാണ് യഥേഷ്ടം തളിക്കുന്നത്. കീടനാശിനികളുടെയും കളനാശിനികളുടേയും ഉപയോഗം വര്‍ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം കൃഷി ഡയറക്ടര്‍ ഇവയുടെ വില്‍പന നിരോധിച്ചും, ലൈസന്‍സ് റദ്ദു ചെയ്തും ഉത്തരവിട്ടത്.
കൃഷിപ്രദേശം മാസത്തിലൊരിക്കല്‍ പരിശോധിച്ച് അതത് ജില്ലാ കൃഷി ഓഫിസുകളില്‍ റിപ്പോര്‍ട്ട് നല്‍കാനും കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവ ഒഴിവാക്കിയുള്ള പുതിയ ലൈസന്‍സാണ് ഇനി വ്യാപാരികള്‍ക്ക് നല്‍കുക. ഗ്ലൈഫോസേറ്റും, ഗ്ലൈഫോസേറ്റ് അടങ്ങിയ ലൈസന്‍സ് റദ്ദാക്കാന്‍ വ്യാപാരികളുടെ ലൈസന്‍സ് ഒറിജിനല്‍ കൃഷിഭവനുകളില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ലൈസന്‍സ് എടുത്തിട്ടുള്ള മൊത്ത, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  7 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  38 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago