അടക്കാത്തോട് മാവോയിസ്റ്റുകള്‍ എത്തിയെന്ന് അഭ്യൂഹം
കേളകം (കണ്ണൂര്‍): കേളകം പഞ്ചായത്തിലെ അടക്കാത്തോട് രാമച്ചി കുറിച്യ കോളനിയില്‍ മാവോയിസ്റ്റുകളെത്തിയെന്നു സംശയം. രഹസ്യവിവരത്തെ തുടര്‍ന്നു പൊലിസ് അന്വേഷണമാരംഭിച്ചു. അതിനിടെ നക്‌സല്‍ ബാരി ദിനമായ ഇന്നലെ പൊലിസിന്റെ ശ്രദ്ധ ക്ഷണിക്കാനായി അഭ്യൂഹം പരത്തിയതാകാമെന്നാണു പൊലിസ് നിഗമനം.
വെള്ളിയാഴ്ച വൈകിട്ടോടെയാണു മാവോയിസ്റ്റുകള്‍ എത്തിയതെന്നാണു പറയുന്നത്. എന്നാല്‍ ഇവര്‍ ഏതെങ്കിലും വീടുകളില്‍ കയറിയതായി വിവരമില്ല. ഈ സമയത്ത് കനത്ത മഴയായിരുന്നു പ്രദേശത്ത്. മുന്‍പും ഇവിടെ മാവേയിസ്റ്റുകളെത്തി വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുന്‍പാണ് കൊട്ടിയൂര്‍ അമ്പായത്തോട് സായുധരായ മാവോവാദികള്‍ പ്രകടനം നടത്തിയത്. വൈത്തിരിയില്‍ വെടിവയ്പില്‍ ഒരാള്‍ മരിച്ചതിനു ശേഷം മാവോയിസ്റ്റുകള്‍ കൊട്ടിയൂര്‍, ആറളം വനമേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നു പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നു തണ്ടര്‍ബോള്‍ട്ട് സേന കേളകം പൊലിസ് പരിധിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."