തുണച്ചത് ശബരിമലയെന്ന് യു.ഡി.എഫ് കണ്‍വിനര്‍
കൊച്ചി: യു.ഡി.എഫ് സംസ്ഥാനത്ത് നേടിയ ചരിത്രവിജയത്തിന് കാരണം ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്നുനോക്കാതെ പൊതുസമൂഹം ഒറ്റക്കെട്ടായി തങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടാണെന്ന് യു.ഡി.എഫ് കണ്‍വിനര്‍ ബെന്നി ബെഹനാന്‍.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശബരിമല വിഷയത്തില്‍ വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിട്ട നിലപാട് തങ്ങള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് എതിരായ ജനവികാരം യു.ഡി.എഫിന് വോട്ടായി മാറി. സവര്‍ണ ,അവര്‍ണ വിഭാഗീയതയുണ്ടാക്കി സംസ്ഥാനത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്റെ നീക്കം അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രംപോലെ മുന്നേറുന്ന സവിശേഷതയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍ കേന്ദ്രത്തില്‍ കുറച്ചുകൂടി നേട്ടം പ്രതീക്ഷിച്ചിരുന്നുവെന്നും ഇപ്പോഴത്തെ പരാജയം സംസ്ഥാനത്ത് നേടിയ വന്‍വിജയം ആഘോഷിക്കാന്‍ പോലും കഴിയാത്ത തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ സമരസംഘടനയാക്കി മാറ്റണം. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെപ്രഖ്യാപനങ്ങളും താഴെത്തട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്ന ആത്മപരിശോധന നടത്തണം.
സി.പി.എമ്മിന്റെ ചങ്കും കരളും പറിച്ചുള്ള മുന്നേറ്റമാണ് ബംഗാളിലും ത്രിപുരയിലും ബി.ജെ.പി നടത്തിയത്. അക്രമ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാന്‍ സി.പി.എം തയാറല്ലെന്ന സൂചനയാണ് വടകരയില്‍ മുന്‍ സി.പി.എം നേതാവിന് നേരെ നടന്ന വധശ്രമം തെളിയിക്കുന്നത്.പരാജയ ശേഷവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യാഥാര്‍ഥ്യ ബോധത്തോടെയുള്ള വിലയിരുത്തല്‍ നടത്തുന്നില്ല.കൊലപാതക രാഷ്ട്രീയത്തോടുള്ള വിയോജിപ്പാണ് ഉത്തര കേരളത്തില്‍ ഉണ്ടായത്. 18 സീറ്റില്‍ തോറ്റപ്പോള്‍ രാജിവച്ച മുഖ്യമന്ത്രിയുണ്ടായിരുന്ന നാടാണിത്. പത്തൊന്‍പത് സീറ്റില്‍ തോറ്റപ്പോള്‍ രാജി വെയ്ക്കണമോയെന്ന തീരുമാനം പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വിടുന്നതായും ബെന്നി ബഹ്‌നാന്‍ പറഞ്ഞു.
ആലപ്പുഴയിലെ
പരാജയം
പരിശോധിക്കും
കൊച്ചി: ആലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് യു.ഡി.എഫ് കണ്‍വിനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഷാനിമോള്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു താന്‍. ഇടയ്ക്ക് ലീഡ് മാറിവന്നപ്പോള്‍ ഷാനിമോളെ വിളിച്ച് അഭിനന്ദനവും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."