'ജനവിധി' മുഖ്യമന്ത്രിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നു: മുല്ലപ്പള്ളി
കോഴിക്കോട്: തെരഞ്ഞെടുപ്പ് വിധിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോട് മാറിനില്‍ക്കാനാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും ശൈലി മാറ്റില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് നേരെയാണ് പിണറായി കൊഞ്ഞനം കുത്തുന്നത്. ജനങ്ങളെ ദാസന്മാരായി കാണുന്ന മാടമ്പിനാടുവാഴി സംസ്‌കാരമാണ് അദ്ദേഹത്തിനിപ്പോഴെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്ക് ലീഡ് നേടാനായില്ല. 123 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് പിന്നിലാണ്. ജനവിധി മാനിച്ച് അന്തസുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ജനങ്ങള്‍ അതാണ് ആവശ്യപ്പെടുന്നത്. 2004ല്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി രാജിവച്ച കാര്യവും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അന്തസുണ്ടെങ്കില്‍ ആന്റണിയോട് രാജിവച്ച് പോവണമെന്ന് അന്ന് ആക്രോശിച്ചവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും.
മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളോട് മാറിനില്‍ക്കാനായിരുന്നു പറഞ്ഞിരുന്നത്. ഈ വിധിയിലൂടെ കേരള ജനത പിണറായിയോട് മാറി നില്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ തന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങള്‍ യു.ഡി.എഫിനെ പിന്തുണക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ നിലപാടാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. പക്ഷെ മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തിലെ സി.പി.എമ്മിനും സംഭവിക്കും. അത്് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കാരണം സി.പി.എമ്മിന് പകരം വരിക സംഘ്പരിവാര്‍ ആയിരിക്കും.
അഹന്തക്ക് ഏതെങ്കിലും വിധത്തില്‍ നോബല്‍ സമ്മാനമുണ്ടെങ്കില്‍ അത് പിണറായി വിജയന് കൊടുക്കാന്‍ താന്‍ പറയും. മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് പിണറായി. മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്ത് എന്ന് പറഞ്ഞു, മതമേലധ്യക്ഷന്‍മാരെ നികൃഷ്ടജീവിയെന്ന് വിളിച്ചു, സാംസ്‌കാരിക നായകരെ മാടമ്പിയെന്നു വിളിച്ചു, മികച്ച പാര്‍ലമെന്റേറിയനെ പരനാറിയെന്ന് വിളിച്ചു. ഇതിന്റെയൊക്കെ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനറും മുഖ്യമന്ത്രിയുടെ ആരാധകരായ യുവനേതാക്കളും ഇതേ അഹന്തയാണ് പിന്തുടരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."