HOME
DETAILS

സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ പാത വെടിയണം: കെ. മുരളീധരന്‍

  
backup
May 25 2019 | 21:05 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4-2

തലശ്ശേരി: യാഥാര്‍ഥ്യം മനസിലാക്കി സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ പാത വെടിയണമെന്നു നിയുക്ത വടകര ലോക്‌സഭാ എം.പി കെ. മുരളീധരന്‍.
അക്രമപാത വെടിഞ്ഞില്ലെങ്കില്‍ ജനകീയവിധി നടപ്പാക്കാനുള്ള പ്രചാരണ പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടുവരും.മേഖലയിലെ അക്രമവുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവികാരങ്ങളെ മുറിവേല്‍പ്പിച്ച സി.പി.എമ്മിനും കപട ഭക്തികാണിച്ച ബി.ജെ.പിക്കും ജനംകൊടുത്ത ശിക്ഷയാണു കേരളത്തിലെ തെരഞ്ഞെടുപ്പ് വിധി. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിലെ തോല്‍വി മനസിലാക്കുന്നതിനു പകരം ജനങ്ങളുടെ തെറ്റിധാരണ കാരണമാണു തങ്ങള്‍ തോറ്റതെന്നു പറഞ്ഞുനടക്കുകയാണ്. തെറ്റിധരിപ്പിക്കാന്‍ നോക്കിയവരെ ജനങ്ങള്‍ തിരിച്ചറിയുകയാണ് ഉണ്ടായതെന്ന് മുരളി പറഞ്ഞു.
ബി.ജെ.പിയുടെ വിശ്വാസം കപടവിശ്വാസമാണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ഒരുലക്ഷം വോട്ടിനാണു യു.ഡി.എഫ് ജയിച്ചത്. അവിടെയും ജനങ്ങള്‍ക്കു കാര്യങ്ങള്‍ മനസിലായി. ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പറഞ്ഞ പ്രദേശങ്ങളിലെല്ലാം ജനം യു.ഡി.എഫിനു വോട്ടുചെയ്തു. ജീവനിലുള്ള പേടികാരണമാണ് വടകരയില്‍ പി. ജയരാജനെ ജനങ്ങള്‍ തോല്‍പ്പിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  16 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  16 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  16 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  16 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  16 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago