മൂന്ന് കാട്ടുപോത്തുകള്‍ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയില്‍
മറയൂര്‍: നാല്‍പതോളം കാട്ടുപോത്തുകള്‍ ചത്തുവീണ മറയൂരിലെ മംഗളംപാറയില്‍ കഴിഞ്ഞ ദിവസം മൂന്ന് കാട്ടുപോത്തുകള്‍ തെന്നി വീണ് ചത്ത നിലയില്‍.
സ്ഥിരമായി കാട്ടുപോത്തുകള്‍ അപടത്തില്‍പ്പെടാറുള്ള മംഗളംപാറയിലെ തലയാര്‍ ഇടതുകര കനാലിന്റെ ഭാഗത്താണ് കാട്ടുപോത്തുകള്‍ ചത്ത നിലയില്‍ കണ്ടത്. മറയൂര്‍ ചന്ദന ഡിവിഷനിലെ നാച്ചിവയല്‍ റിസര്‍വ്വില്‍ നിരവധി കാട്ടുപോത്തുകളും പുള്ളിമാന്‍ കൂട്ടവുമാണുള്ളത്.ചന്ദന സംരക്ഷണത്തിന്റെ ഭാഗമായി വന്യജീവികളുടെ സഞ്ചാരപഥം കണക്കിലെടുക്കാതെ കാടിനുള്ളില്‍ തലങ്ങും വിലങ്ങും 12 അടി ഉയരത്തില്‍ സംരക്ഷണ വേലികള്‍ നിര്‍മിച്ചതാണ് കാട്ടുപോത്തുകള്‍ കൃഷിയിടങ്ങളിലേക്കും അപകടകരമായ പാറക്കെട്ടുകളിലേക്കും സഞ്ചരിക്കുന്നതും അപകടത്തില്‍പ്പെടുന്നതും.
പൂര്‍ണ്ണവളര്‍ച്ച എത്തിയ രണ്ട് കാട്ടുപോത്തുകളും ചെറിയ ഒരു കാട്ടുപോത്തുമാണ് ചത്തനിലയില്‍ കാണപ്പെട്ടത്. മറയൂര്‍ റെയിഞ്ച് ഓഫീസര്‍ വാച്ചര്‍മാരെ കാവലിന് ചുമതലപ്പെടുത്തി. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ജഡങ്ങള്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."