തന്റെ മോചനത്തിനുള്ള കേന്ദ്രത്തിന്റെ ശ്രമം ഫലപ്രദമല്ല: ഫാ.ടോം ഉഴുന്നാലില്‍
ഏദന്‍: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ സഹായം ആവശ്യപ്പെടുന്ന വിഡിയോ വീണ്ടും. തന്നെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് ഫലപ്രദമാകുന്നില്ലെന്നും ഉഴുന്നാലില്‍ കുറ്റപ്പെടുത്തി. യമന്‍ വാര്‍ത്താ വെബ്്‌സൈറ്റായ ഏദന്‍ ടൈംസിന്റെ വെബ്്‌സൈറ്റിലാണ് ഉഴുന്നാലിന്റെ വിഡിയോ വന്നത്. ക്ഷീണതനായ ഫാദറുടെ ദേഹത്ത് ഏപ്രില്‍ 15 2017 എന്ന കാര്‍ഡ് ബോര്‍ഡും ഒട്ടിച്ചുവച്ചിട്ടുണ്ട്. ആരാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും അത് പോസ്റ്റ്‌ചെയ്യാന്‍ ഏല്‍പിച്ചതെന്നും വ്യക്തമല്ല.
തട്ടിക്കൊണ്ടുപോയവര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ ആവശ്യങ്ങള്‍ പറഞ്ഞു. അബൂദബിയിലെ ബിഷപ്പുമായും അവര്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇന്ത്യാ സര്‍ക്കാരും കത്തോലിക്കാ സഭയും തന്റെ മോചനത്തിന് വേണ്ടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ സര്‍ക്കാരിന്റെ പ്രതികരണം വളരെ ദുര്‍ബലമാണെന്നും താന്‍ അതില്‍ ദുഃഖിതനാണെന്നും ഉഴുന്നാലില്‍ പറഞ്ഞു.
എന്നെ രക്ഷിക്കാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടത്തണമെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും ടോം അപേക്ഷിക്കുന്നു. നരച്ചമുടിയും താടിയും ഉള്ള വിഡിയോ മുന്‍പ് ചിത്രീകരിച്ച സ്ഥലത്തുവച്ചു തന്നെ ചിത്രീകരിച്ചതാണെന്നാണ് സൂചന.
കോട്ടയം സ്വദേശിയായ ഫാ.ടോം ഉഴുന്നാലിനെ 2016 മാര്‍ച്ചിലാണ് മിഷണറീസ് ഓഫ് ചാരിറ്റീസ് നടത്തുന്ന ഏദനിലെ വൃദ്ധസദനത്തില്‍ നിന്ന് ആയുധധാരികള്‍ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയത്.
നാല് ഇന്ത്യന്‍ കന്യാസ്ത്രീകളെയും രണ്ട് യമനി വനിതകളെയും എട്ട് അന്തേവാസികളെയും സുരക്ഷാ ജീവനക്കാരനെയും ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.
തന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഉഴുന്നാലില്‍ പുതിയ വിഡിയോയില്‍ പറയുന്നു. പതിഞ്ഞ സ്വരത്തില്‍ ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."