HOME
DETAILS
MAL
രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക്- മോദി ജയത്തിന് പിന്നാലെ മുന്നറിയിപ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി
backup
May 26 2019 | 03:05 AM
ന്യൂഡല്‍ഹി: രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി മുതിര്‍ന്ന നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
'രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകരുത്. ബി.ജെ.പിക്കകത്തും ജനാധിപത്യം വേണം'-അദ്ദേഹം പറഞ്ഞു. ഒന്നാം മോദിക്കാലത്തെ സാമ്പത്തി രംഗത്തെ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതയിലൂന്നി മറികടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷത്തില്‍ നേതാക്കള്‍ മലക്കം മറിഞ്ഞന്നും ജനം ഇത് തിരിച്ചറിഞ്ഞെന്നും കേരളത്തിലെ പരാജയം ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."