കോട്ടയം മെഡിക്കല്‍ കോളജില്‍ അര്‍ബുദ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്കായി ശസ്ത്രക്രീയ (സര്‍ജിക്കല്‍ ഓങ്കോളജി) വിഭാഗം ആരംഭിച്ചു.ചൊവ്വാഴ്ച രാവിലെ 9 ന് പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള 320 നമ്പര്‍ മുറിയാണ് ഒ.പി.വിഭാഗമായി പ്രവര്‍ത്തിക്കുന്നത്.
എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും സര്‍ജിക്കല്‍ ഓങ്കോളജിയുടെ ഒ.പി വിഭാഗം ഉണ്ടാകും.കേരളത്തില്‍ തിരുവനന്തപുരം ആര്‍ സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഉണ്ടായിരിന്നത്.അര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രീയ ആവശ്യമായി വരുമ്പോള്‍ സാധാരണയായി സര്‍ജിക്കല്‍ വിഭാഗമാണ് ശസ്ത്രക്രീയ ചെയ്തിരുന്നത്.
എന്നാല്‍ അര്‍ബുദ രോഗവിഭാഗത്തില്‍ തന്നെ പ്രത്യേകസര്‍ജറി വിഭാഗം ആരംഭിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്ക് കാലതാമസം കൂടാതെ ശസ്ത്രക്രീയ ചെയ്ത് രോഗവിമുക്തമാകുവാന്‍ കഴിയുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ വിഭാഗത്തിന് പ്രത്യേക ശസ്ത്രക്രീയ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ഒന്നുമുതല്‍ കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജ് കളില്‍ കാന്‍സര്‍ രോഗികള്‍ക്കായി ശസ്ത്രക്രിയ വിഭാഗം ആരംഭിക്കുകയായിരുന്നു.എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിന് ഈ വിഭാഗത്തിലേയ്ക്ക്, ജനറല്‍ സര്‍ജറിയിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.മുരളിയെ ഇതിന്റെ ചുമതലക്കാരനായി നിയമിച്ച് മുറി അനുവദിച്ചെങ്കിലും, പ്രത്യേക ശസ്ത്രക്രീയ തീയ്യേറ്റ റോ, ഒപി തുടങ്ങുന്നതിനുള്ള സൗകര്യമോ ഉണ്ടാകുവാന്‍ രണ്ടുമാസം മാത്രമേ വേണ്ടി വന്നുള്ളൂ.
75 ലക്ഷം രൂപാ ചെലവില്‍ പ്രത്യേകശസ്ത്രക്രീയാതീയ്യേറ്റര്‍ സജ്ജീകരിച്ചിരിക്കുകയാണ്.നിലവില്‍ പ്രധാന ശസ്ത്രക്രീയാതീയ്യേറ്ററിലാണു് അര്‍ബുദ രോഗികളെ ശസ്ത്രക്രീയക്ക് വിധേയമാക്കി കൊണ്ടിരിന്നത്. തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ മാത്രമേ ഗ്യാസ്‌ട്രോ എന്‍ട്രോളജി ഒ പി പ്രവര്‍ത്തിക്കുന്നുള്ളു, അതിനാല്‍ ചൊവ്വാഴ്ച ഈ വിഭാഗത്തിന്റെ ഒ.പി. ഈ മുറിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രത്യേക സജ്ജീകരത്തിന്റേയോ, ചെലവു കളുടേയോ കാര്യമില്ലെന്ന് ഡെപൂട്ടി സൂപ്രണ്ട് ഡോ.ജിജു പറഞ്ഞു.മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുട്ടികളടക്കം നിരവധി പേര്‍ അര്‍ബുദ ചികില്‍സയ്ക്ക് എത്തുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക സര്‍ക്കാര്‍ ആശുപത്രിയെന്ന നിലയില്‍ ഇതിന്റെ പ്രവര്‍ത്തനം രോഗികള്‍ക്ക് വളരെ ആശ്വാസം മാത്രമല്ല,
ഇനി മുതല്‍ അര്‍ബുദ ശസ്ത്രക്രീയക്ക് മദ്ധ്യകേരളത്തിലുള്ളവര്‍ തിരുവനന്തപുരം ആര്‍ സി സി യിലേക്ക് പോകേണ്ടി വരില്ലെന്നുമുള്ള പ്രതീക്ഷയാണുള്ളതെന്നും ഡോ ജിജു പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."