കോടതി ഉത്തരവ് ലംഘിച്ച് തകര്‍ത്ത പൊതുവഴി പുനഃസ്ഥാപിച്ചു
മാനന്തവാടി: കോടതി ഉത്തരവ് പോലും ലംഘിച്ച് ഉപയോഗയോഗ്യമല്ലാതാക്കിയ പൊതുവഴി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് പുനര്‍ നിര്‍മിച്ചു.
മാനന്തവാടി നഗരസഭയിലെ വരടിമൂല പാട്ടവയല്‍ റോഡ് 30 വര്‍ഷത്തിലധികമായി എട്ടോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡായിരുന്നു. 300 അടി നീളത്തില്‍ എട്ടടി വീതിയില്‍ ഉള്ള റോഡ് സ്വകാര്യ വ്യക്തി കൈയേറിയതിനെ തുടര്‍ന്ന് വേമം കാമ്പട്ടി ബാലകൃഷ്ണന്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തെ തുടര്‍ന്ന് കോടതി നിശ്ചയിച്ച കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് നല്‍കുകയും തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവ് നല്‍കുകയും ചെയ്തു.
എന്നാല്‍ റോഡിനോട് ചേര്‍ന്ന് സ്ഥലമുള്ള വ്യക്തി പൊതുവഴി കിളച്ച് മറിച്ച് ഉപയോഗ യോഗ്യല്ലാതാക്കുകയായിരുന്നു. മുമ്പ് ചെറിയ വാഹനങ്ങള്‍ കടന്ന് പോകുന്ന വഴിയായിരുന്നു ഇത്. എന്നാല്‍ റോഡ് കിളച്ച് മറിച്ചതോടെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് റോഡ് പുനര്‍ നിര്‍മിക്കുകയും കൊടി നാട്ടുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."