സഊദിയില്‍ സ്വകാര്യ മേഖലയില്‍ ആദ്യമായി തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ വിദേശികള്ക്കൊപ്പമെത്തിയതായി മന്ത്രാലയം
ജിദ്ദ: സ്വകാര്യ മേഖലയില്‍ ആദ്യമായി തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ വിദേശികള്ക്കൊപ്പമെത്തിയതായി മന്ത്രാലയ കണക്ക്. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചവരില്‍ 48.3 ശതമാനം സഊദികളും 51.7 ശതമാനം വിദേശികളുമാണ്. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍ 75 ശതമാനം കുറവുണ്ടായി. കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയില്‍ 1,50,130 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്.
2015 ല്‍ ഇത് 5,96,000 ആയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2013 ല്‍ ആയിരുന്നു. ആ വര്‍ഷം 11,92,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 2012 ല്‍ 7,06,030 ഉം 2014 ല്‍ 3,41,700 ഉം പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമായി. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 10.7 ദശലക്ഷം തൊഴിലാളികളുണ്ട്. ഇവരില്‍ 18.1 ലക്ഷം പേര് സഊദികളും 89.5 ലക്ഷം പേര് വിദേശികളുമാണ്. സ്വകാര്യ മേഖലയില്‍ സഊദികള്‍ 16.8 ശതമാനവും വിദേശികള്‍ 83.2 ശതമാനവുമാണ്.
സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ച സ്വദേശികളുടെയും വിദേശികളുടെയും എണ്ണം ഏറെക്കുറെ സമമായത് വ്യക്തമാക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."