വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍
തിരുവനന്തപുരം: വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രീ ഇന്‍കുബേഷന്‍, വിപണനം, ഉല്‍പ്പന്ന വികസനം എന്നീ മേഖലകളില്‍ വനിതാ സംരംഭകരെ സഹായിക്കുന്നതാണ് പദ്ധതികള്‍.
ഇതനുസരിച്ച് വനിതകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നുമാസത്തെ സൗജന്യ ഇന്‍കുബേഷന്‍ സഹായം ലഭിക്കും. ഈ സമയത്ത് സാങ്കേതികവിദ്യാ സഹായം, മാര്‍ഗനിര്‍ദേശം തുടങ്ങിയവ കെ.എസ്.യു.എം വഴി ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.ഇതിനായി വനിതകളുടെ മാത്രമായ 10 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് സര്‍ക്കാരിന്റെ യുവജന സംരംഭക വികസന പരിപാടിയില്‍പ്പെടുത്തി പ്രീ ഇന്‍കുബേഷന്‍ സഹായം നല്‍കും. കൃത്യമായ ഉല്‍പ്പന്നങ്ങളുള്ള വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ ദേശീയ, അന്തര്‍ദേശീയ മേളകളില്‍ എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.
വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വീതം രണ്ടു വര്‍ഷത്തേക്ക് നല്‍കാനും പദ്ധതിയുണ്ട്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ.എസ്.യു.എം നല്‍കുന്ന സീഡ് ഫണ്ടിങ് മൊറട്ടോറിയം ഇപ്പോഴത്തെ ഒരു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷത്തേക്ക് നീട്ടും. പര്‍ച്ചേസ് ഓര്‍ഡറുകള്‍ നടപ്പാക്കാനും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനും രണ്ടു വര്‍ഷത്തെ അതിവേഗ ലളിത വായ്പ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനാര്‍ഥം സംഘടിപ്പിക്കുന്ന രാജ്യാന്തര പരിപാടികളില്‍ പത്ത് ശതമാനം സീറ്റ് വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നീക്കിവയ്ക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ൃെലലസമിവേ@േെമൃൗേുാശശൈീി.ശില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."