വ്യാജവികലാംഗ നിയമനം; ഉദ്യോഗസ്ഥനെ എം.എല്‍.എ സംരക്ഷിക്കുന്നുവെന്ന്
കല്‍പ്പറ്റ: വ്യാജ വികലാംഗനെന്ന് കണ്ടെത്തിയ കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫിസില്‍ അറ്റന്ററായിട്ടുള്ള വ്യക്തിയെ ജോലിയില്‍ നിന്നും പുറത്താക്കാതെ എം.എല്‍.എ സംരക്ഷിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്രസ്തുത വ്യക്തി ഭരണകക്ഷി സര്‍വിസ് സംഘടനയിലെ ജില്ലാ കമ്മിറ്റിയംഗമായതിനാലാണ് ഇദ്ദേഹത്തെ എം.എല്‍.എ സംരക്ഷിക്കുന്നത്. വ്യാജവികലാംഗയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാനന്തവാടി ടി.ഡി.ഒ ഓഫിസിലെ ഉദ്യോഗസ്ഥയെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
എന്നിട്ടും കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ സംരക്ഷിക്കുന്ന നടപടി എം.എല്‍.എ അവസാനിപ്പിച്ചില്ലെങ്കില്‍ ഐ ടി ഡി പി ഓഫിസ് ഉപരോധവും കലക്ട്രേറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. ബി സുവിത്ത്, എം.ജി സുനില്‍കുമാര്‍, സിറാജുദ്ദീന്, ഡിന്റോ ജോസ്, ആബിദ്, ആന്റണി, ബിനീഷ് എമിലി, ജിജുരാജ്, മഹേഷ് കേളോത്ത്, മനോജ് പുല്‍പ്പാറ, യു ജെറീഷ്, സി ഷെഫീഖ്, സോനു, അരുണ്‍ ചുഴലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."