ഭൂവുടമകള്‍ക്ക് അധികവില നല്‍കണം: കോണ്‍ഗ്രസ്
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഗ്‌നല്‍ സ്ഥാപിക്കുന്നതിനായി പുതുതായി ഏറ്റെടുക്കുന്ന ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സെന്റിന് എട്ട് ലക്ഷവും അതിന്റെ പത്ത് ശതമാനവുമെന്ന തുക തീര്‍ത്തും അപര്യാപ്തമാണെന്നു കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂര്‍ -അഞ്ചരക്കണ്ടി റോഡരികിലുള്ള സ്ഥലമെന്ന നിലയില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലം മുതല്‍ 150 മീറ്റര്‍ വരെയുള്ളിലായി നില്‍ക്കുന്ന സ്ഥലങ്ങള്‍ക്ക് സെന്റിന് എട്ട് ലക്ഷം രൂപയും അതിന്റെ അന്‍പത് ശതമാനവും എന്ന നിരക്കില്‍ വില നിശ്ചയിക്കണമെന്ന് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുനരധിവാസ പ്രദേശങ്ങളില്‍ മഴക്കാലത്ത് ചെളിവെള്ളം കയറി വരുന്നത് മൂലം വീടുകള്‍ക്കും മറ്റും സ്വത്ത് വകകള്‍ക്കും സ്ഥിരമായി സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കിയാല്‍ അധികൃതര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.കെ സജീവന്‍ അധ്യക്ഷനായി. എം.സി കുഞ്ഞഹമ്മദ് , ടി. ദിനേശന്‍, എ.കെ രാജേഷ്, പി.വി ലിനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."