'മരണവും ജീവിതവും എന്റെ മുന്നിലുണ്ടായിരുന്നു, ജീവിതം ഞാന്‍ തിരഞ്ഞെടുത്തു'
ഹനലുലു: അമാന്‍ഡ ഇല്ലര്‍ (35) എന്ന അമേരിക്കന്‍ യോഗാധ്യാപികയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ വാക്കുകള്‍ ഫേസ്ബുക്കില്‍ വൈറലായികൊണ്ടിരിക്കുകയാണ്. യാത്രക്കിടെ ഹവായി കാടുകളില്‍ വഴി തെറ്റി ഏകയായി 17 ദിവസം കഴിഞ്ഞിട്ടും ജീവിതത്തിലേക്ക് തിരികെയെത്തിയത് തിരച്ചുവരുമെന്ന ഉറച്ച ആത്മവിശ്വാസത്തിന്റെ കരുത്തുകൊണ്ട് മാത്രമാണ്.
'കഴിഞ്ഞ 17 ദിനങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളായിരുന്നു. ജീവിതവും മരണവും തന്റെ മുന്നില്‍ ഒപ്ഷനുകളായി തെളിഞ്ഞപ്പോള്‍ ജീവിതം ഞാന്‍ തെരഞ്ഞെടുത്തു. വേദനയേറിയതും കഷ്ടതകള്‍ നിറഞ്ഞുതമായ മാര്‍ഗമായിട്ടും ഞാനതിനെ തിരഞ്ഞെടുക്കുകയായിരുന്നു' ആശുപത്രി കിടക്കയില്‍വച്ച് കണ്ണീരോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അമാന്‍ഡ പറഞ്ഞ വാക്കുകളാണിത്.
മധ്യപസഫിക്കിലെ മൗയി ദ്വീപ് സന്ദര്‍ശനത്തിനിടെ മെയ് എട്ടിനാണ് അമാന്‍ഡയെ കാണാതായത്.
സഞ്ചരിച്ചിരുന്ന കാറും മൊബൈല്‍ ഫോണും മക്കാവു ഫോറസ്റ്റ് റിസര്‍വ് കാര്‍ പാര്‍ക്കില്‍ കണ്ടെത്തിയിരുന്നു. ബന്ധുക്കളും കുടുംബക്കാരും അമാന്‍ഡയെ കണ്ടെത്തുന്നതിനായി സജീവമായി ഇടപെടല്‍ നടത്തി. കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കി തീവ്രശ്രമങ്ങള്‍ നടത്തി.
ഇതിനിടെ വെള്ളിയാഴ്ചയാണ് അമാന്‍ഡയെ രക്ഷിക്കുന്നത്. തിരച്ചിലിനിറങ്ങിയ ഹെലികോപ്റ്ററിലേക്ക് അവര്‍ കൈവീശി കാണിച്ചതിനെ തുടര്‍ന്നാണ് അമാന്‍ഡ 'ജീവിതത്തിലേക്ക് വീണ്ടും തിരികെയെത്തുന്നത് '. ദീര്‍ഘമായ മലയിടുക്കില്‍ മൂന്ന് തിരച്ചില്‍ സംഘമാണ് അമാന്‍ഡെയെ കണ്ടെത്തിയത്.
കാലിന് പരുക്കേറ്റെങ്കിലും പുഞ്ചിരിയോടെയായിരുന്നു അമാന്‍ഡെയുണ്ടായിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ചെറുപഴങ്ങളും വെള്ളവും കുടിച്ചാണ് അവര്‍ ജീവന്‍ നിലനിര്‍ത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
17 ദിവസത്തിനിടെ അമാന്‍ഡെയുടെ ഏഴ് കി.ഗ്രാം കുറഞ്ഞതായി തിരച്ചലിന് നേതൃത്വം നല്‍കിയ ജേവിയര്‍ കാന്റലോപ്‌സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."