മാധ്യമരംഗത്ത് രാഷ്ട്രീയ മൂലധനം പരാജയപ്പെട്ടു: വെങ്കിടേഷ് രാമകൃഷ്ണന്‍
പയ്യന്നൂര്‍: സ്വകാര്യ മൂലധനം മാധ്യമരംഗത്ത് കൗശലത്തോടെ തങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കുകയാണെന്ന് ദേശീയ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ 'മാധ്യമങ്ങളും മൂലധന താല്‍പര്യങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്ത് മുതല്‍മുടക്കു രാഷ്ട്രീയ മൂലധനത്തിന് മുന്നേറാന്‍ സാധിച്ചിട്ടില്ല. തൊണ്ണൂറുകള്‍ക്കുശേഷം വ്യത്യസ്തമായ രാഷ്ട്രീയ മൂലധനങ്ങളുടെ ഇടപെടലുകള്‍ മാധ്യമരംഗത്ത് കാണാന്‍ കഴിഞ്ഞു. എന്നാല്‍ സ്വകാര്യ മൂലധനത്തിന്റേതുപോലെ സവിശേഷമായ സമ്മിശ്രണം മുന്നോട്ടുപോകാന്‍ രാഷ്ട്രീയ മൂലധനത്തിന് കഴിഞ്ഞില്ല. ഒരേസമയം ഭരണപക്ഷമായും പ്രതിപക്ഷമായും നിലപാടുകള്‍ അനുവര്‍ത്തിച്ചുകൊണ്ട് തങ്ങളുടേതായ മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. എന്‍.പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി കുഞ്ഞപ്പന്‍ അധ്യക്ഷനായി. ഗൗരീദാസന്‍ നായര്‍, ടി.സി മാത്തുക്കുട്ടി, എം.വി ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."